അവർ കൃഷ്ണകുമാറിന് വിടയേകുന്നു, കണ്ണീരോടെ...
text_fieldsദുബൈ: കൃഷ്ണകുമാർ അവർക്ക് പഴയ സഹപാഠി മാത്രമല്ലായിരുന്നു. പ്രവാസത്തിലെ പരീക്ഷണ ദിനങ്ങളിൽ കൂടപ്പിറപ്പിനെപ്പോലെ അവർ കാവലിരുന്ന് ചേർത്തുപിടിച്ച കൂട്ടുകാരെൻറ വേർപാട് അതു കൊണ്ടു തന്നെ പന്തളം പോളിടെക്നിക് കോളജിലെ പൂർവ്വവിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി13നാണ് പത്തനംതിട്ട ചെന്നിക്കര പുത്തൻപുരയിൽ കൃഷ്ണകുമാർ (55) വഴിയിൽ കുഴഞ്ഞുവീണത്. വിവരം അറിഞ്ഞ 20ാം തീയതി മുതൽ പന്തളം പോളി പൂർവ വിദ്യാർഥി കൂട്ടായ്മയായ പാം അലുംനി വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യാനായി കൂടെയുണ്ടായിരുന്നു. നാട്ടിലേക്കു ചികിത്സക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടത്തിയും ഭാര്യ ജയശ്രീ ടീച്ചർ, മകൾ മിഥില എന്നിവരെ യു.എ.ഇയിൽ എത്തിച്ചും അവർ പ്രിയ സഹോദരനെ വീണ്ടെടുക്കുന്നതിനായി പൊരുതി.
നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കണ്ട ഘട്ടത്തിലാണ് ഇന്ത്യയിൽ േലാക്ഡൗൺ പ്രഖ്യാപിച്ചതും വിമാനവിലക്ക് നിലവിൽ വന്നതും. എയർ ആംബുലൻസ് മുഖേന നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കവെ വേദനകളില്ലാത്ത ലോകത്തേക്ക് കൃഷ്ണകുമാർ യാത്രയാവുകയായിരുന്നു.
സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുമായി ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ക്രമങ്ങളും പന്തളം പോളി അലുംനി പൂർത്തിയാക്കി. മൃതദേഹം ഷാർജ വിമാനത്താവളം വഴി എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിക്കും.
കൃഷ്ണകുമാറിന് യാത്രാമൊഴി നൽകുവാൻ അക്കാഫ് വളൻറിയർ ഗ്രൂപ്പ് നേതാക്കളും സുഹൃത്തുക്കളും സോനാപൂരിലെ എംബാമിങ് സെൻററിൽ എത്തിച്ചേർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.