ദുബൈ-കുവൈത്ത് ഏറ്റവും തിരക്കേറിയ ഒമ്പതാം വ്യോമപാത
text_fieldsദുബൈ: ലോകത്ത് ഏറ്റവും തിരക്കേറിയ 20 വ്യോമ പാതകളിൽ ദുബൈ ^ കുവൈത്ത് റൂട്ടും. ഒ.എ.ജി. ഏവിയേഷെൻറ പഠനത്തെ ഉദ്ധരിച്ച് ദുബൈ മീഡിയ ഒാഫീസ് പുറത്തുവിട്ടതാണ് ഇൗ വിവരം. 2017 മാർച്ച് മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള 12 മാസത്തെ കണക്കുകളാണ് പഠനത്തിന് ആധാരം.
മിഡിലീസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ എറ്റവും തിരക്കേറിയ റൂട്ടും ദുബൈ^കുവൈത്ത് റൂട്ടാണ്. ഒരു വർഷത്തിനിടെ 15332 സർവീസുകളാണ് ഇൗ രണ്ട് സ്ഥലങ്ങൾക്കിടയിൽ നടന്നത്.
27 ലക്ഷം യാത്രികർ ഇവയിൽ യാത്ര ചെയ്തു. എമിറേറ്റ്സ് എയർലൈനാണ് ഇൗ റൂട്ടിലെ 49 ശതമാനവും െകെയ്യടക്കിയിരിക്കുന്നത്. ഫ്ലൈ ദുബൈ, കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയാണ് മറ്റ് സർവീസുകൾ നടത്തുന്നത്. സിംഗപ്പൂരിനും മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിനും ഇടക്കുള്ള റൂട്ടാണ് ലോകത്തെ ഏറ്റവും തിരക്കേറിയത്. കഴിഞ്ഞ വർഷം 30,500 വിമാനങ്ങളാണ് ഇൗ രണ്ട് നഗരങ്ങൾക്കുമിടയിൽ സർവീസ് നടത്തിയത്. ദിവസം 84 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
ഒരു മണിക്കൂറിൽ താഴെ മാത്രമാണ് യാത്രാ സമയമെന്നതിനാൽ കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയുന്നുണ്ട്. രണ്ടാം സ്ഥാനം 28,887 വിമാന സർവീസുകൾ നടത്തുന്ന ഹോങ്കോങ് ^ തായ്പേയി റൂട്ടാണ്.
27,304 സർവീസുകളുമായി ജക്കാർത്ത^സിംഗപ്പൂർ റൂട്ട് മൂന്നാമതുണ്ട്. പട്ടികയിലെ 14 റൂട്ടുകളും ഏഷ്യയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.