യു.എ.ഇയിൽ മാളുകൾ പ്രവർത്തന സമയം കുറച്ചു
text_fieldsദുബൈ: ജനങ്ങൾ കൂടുതലായി സമ്പർക്കമുണ്ടാവുന്നത് തടയുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി യു.എ.ഇയിലെ മാജിദ് അൽ ഫുത്തൈം മാളുകൾ പ്രവർത്തന സമയം വെട്ടിക്കുറച്ചു. മാൾ ഒാഫ് എമിറേറ്റ്സ്, ദേറ സിറ്റി സെൻറർ, മറ്റ് സിറ്റി സെൻററുകൾ എന്നിവയെല്ലാം ഉച്ചക്ക് 12 മണി മുതൽ രാത്രി എട്ടു മണി വരെ മാത്രമാണ് പ്രവർത്തിക്കുക.
സാധാരണയായി രാത്രി പത്തു മണിയും വാരാന്ത്യങ്ങളിൽ 12 മണി വരെയുമാണ് മാൾ പ്രവർത്തിച്ചു വന്നിരുന്നത്. മാളും പരിസരവും കൂടുതൽ വൃത്തിയാക്കുവാനും അണുമുക്തമാക്കുവാനും ഇൗ സമയം വിനിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സ്ഥാപന ഉടമകളുടെയും ആരോഗ്യത്തിന് പ്രാധാന്യം കൽപ്പിച്ചാണ് തീരുമാനം. മാളുകളിൽ പ്രവർത്തിക്കുന്ന കാരിഫോർ സൂപ്പർമാർക്കറ്റ്, ഫാർമസികൾ, ക്ലിനിക്കുകൾ എന്നിവ സാധാരണ സമയം വരെ പ്രവർത്തിക്കും.
ദുബൈ മാളിലെ വിവിധ വിനോദ കേന്ദ്രങ്ങളും ബുർജ് ഖലീഫയുടെ മുകൾ തട്ടിലേക്കുള്ള പ്രവേശനവും കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.