Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മെട്രോയിലെ...

ദുബൈ മെട്രോയിലെ ശീതീകരണ സംവിധാനങ്ങൾ നവീകരിച്ചു

text_fields
bookmark_border
Dubai Metro
cancel
camera_alt

ദുബൈ മെട്രോ ശീതീകരണ സംവിധാനങ്ങൾ നവീകരിക്കുന്നു

ദുബൈ: നഗരത്തിലെ മെട്രോ പാതയിലെ ശീതീകരണ സംവിധാനങ്ങളും വെന്‍റിലേഷൻ ഉപകരണങ്ങളും അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്നതിന്‍റെ രണ്ടാം ഘട്ടം പൂർത്തിയാക്കി. റെഡ്​, ഗ്രീൻ ലൈനുകളിലെ വിവിധ സ്​റ്റേഷനുകളിലും ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കീഴിലെ റെയിൽ ഏജൻസി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. യാത്രക്കാരുടെ സൗഖ്യവും സന്തോഷവും ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കിയത്​. ​

മെട്രോ പാതയുടെ പ്രവർത്തന കാര്യക്ഷമത, സംവിധാനത്തിന്‍റെ ദീർഘകാല സുസ്ഥിരത എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്​. ആർ.ടി.എയും മെട്രോ ഓപറേറ്റർമാരായ കിയോലിസ്​ എം.എച്ച്.ഐയും ചേർന്നാണ്​ സേവന ഗുണനിലവാരവും അടിസ്​ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന സംരംഭം നടപ്പിലാക്കിയത്​. പ്രത്യേകിച്ച്​ രാജ്യത്ത്​ വേനൽ കടുത്ത സാഹചര്യത്തിൽ സേവനങ്ങൾ ഏറ്റവും മികച്ചതാക്കാൻ ഇത്​ സഹായിക്കും.

ആകെ 876 വെനറിലേഷൻ, എ.സി സംവിധാനങ്ങളാണ്​ അറ്റകുറ്റപ്പണി നടത്തിയത്​. 14സ്​റ്റേഷനുകളിലും രണ്ട്​ കാർ പാർക്കിങ്​ സംവിധാനങ്ങളിലുമാണ്​ പദ്ധതി നടപ്പിലാക്കിയത്​. 13സ്​റ്റേഷനുകളിലെ സംവിധാനങ്ങളാണ്​ പദ്ധതിയുടെ ആദയ ഘട്ടത്തിൽ നവീകരിച്ചിരുന്നത്​.

ഗൾഫ്​ മേഖലയിലെ കടുത്ത ചൂട്​ എല്ലാ പൊതു ഗതാഗത സംവിധാനങ്ങൾക്കും ഭീഷണിയുയർത്തുന്നതാണ്​. മിനുറ്റുകൾക്കം ട്രെയിനുകൾ വന്നുപോകുന്നതിനാൽ വലിയ അളവിൽ ചൂട്​ മെട്രോ സ്റ്റേഷനുകളിൽ പ്രവേശിക്കും. അതിനാൽ തന്നെ നിശ്​ചിത താപനിലയിൽ അന്തരീക്ഷം നിലനിർത്തുന്നനത്​ വളരെ ശ്രമകരമായ പ്രവർത്തനമാണ്​. ദുബൈ മെട്രോ സ്​റ്റേഷനുകളിൽ 24,25 ഡിഗ്രി ​സെൽഷ്യസ്​ താപനിലയാണ്​ നിലനിർത്തുന്നത്​. ഇത്​ യാത്രക്കാർക്ക്​ പ്രയാസരഹിതമായ സഞ്ചാരത്തിന്​ സഹായിക്കുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നുവരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE Newsdubai metrocooling system
News Summary - Dubai Metro's cooling systems upgraded
Next Story