‘റിലേറ്റിവ്/ഫ്രണ്ട് വിസിറ്റ് വിസ’: നടപടികൾ വിശദീകരിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശനത്തിനായി ദുബൈയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ‘റിലേറ്റീവ് / ഫ്രണ്ട് വിസിറ്റ് വിസ’ സേവനം പ്രയോജനപ്പെടുത്താം. ഈ വിസക്ക് അപേക്ഷിക്കേണ്ട രീതിയും ആവശ്യമായ രേഖകളും വിശദീകരിച്ച് ജി.ഡി.ആർ.എഫ്.എ ദുബൈ ബോധവത്കരണ വീഡിയോ പങ്കുവെച്ചു. ‘നിങ്ങളുടെ ദുബൈയിലേക്കുള്ള വഴി’ കാമ്പെയിന്റെ ഭാഗമായാണ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിയിച്ചത്.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദുബൈ സന്ദർശിക്കാനുള്ള ഈ വിസയിൽ 30, 60, 90 ദിവസത്തെ കാലാവധികൾ ലഭ്യമാണ്. സന്ദർശനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.
അപേക്ഷക്കാവശ്യമായ പ്രധാന രേഖകളും വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വ്യക്തിഗത ഫോട്ടോ, പുറംചട്ട ഉൾപ്പെടെയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, ബന്ധുത്വം തെളിയിക്കുന്ന രേഖ, ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ കരാർ എന്നിവയാണ് വിശദീകരിച്ചിട്ടുള്ളത്.
ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘ദുബൈ നൗ’ ആപ്പ് വഴിയോ അപേക്ഷ നൽകാം. രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിസാ സേവനം തിരഞ്ഞെടുക്കുക, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ സമർപ്പിക്കുക, തുടർന്ന് ഫീസ് അടക്കുക എന്നീ ഘട്ടങ്ങളിലൂടെ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാം. ആമർ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ചും അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

