നിർമിതബുദ്ധി: 2020 ഒാടെ ഇമിഗ്രേഷൻ ഒാഫിസർ തസ്തിക ഇല്ലാതാവും
text_fieldsഅബൂദബി: ദേശസുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള യു.എ.ഇയുടെ പദ്ധതി നടപ്പാകുന്നതോടെ ഇമിഗ്രേഷൻ ഒാഫിസർ തസ്തികകളിൽ ജീവനക്കാരെ ആവശ്യമില്ലാതെ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ. മാർച്ച് ആറ് മുതൽ എട്ട് വരെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തെ (െഎ.എസ്.എൻ.ആർ) കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അബൂദബി വിമാനത്താവളം സമ്പൂർണമായും സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതാകുമെന്നും ഇമിഗ്രേഷൻ ഒാഫിസർമാരുടെ ആവശ്യമുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
െഎറിസ് സ്കാനിങ്ങും മുഖം തിരിച്ചറിയൽ പ്രക്രിയയും ആരംഭിച്ചതിനാൽ ക്രമേണ ഇമിഗ്രേഷൻ ഒാഫിസർമാരുടെ ആവശ്യമില്ലാതാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഇസ്പെക്ടർ മേജർ ജനറൽ ഡോ. അഹ്മദ് ആൽ റഇൗസി വ്യക്തമാക്കി. ജനങ്ങൾ കേവലം നടന്നുപോകുന്നതോടെ സ്കാൻ ചെയ്യാൻ സാധിക്കും. ഇമിഗ്രേഷൻ ഒാഫിസർമാരെ സമ്പൂർണമായി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. 2020ഒാടെ ഇതിന് സാധിക്കുമെന്ന് കരുതുന്നു. ഇൗ മേഖലയിലെ ഉദ്യോഗസ്ഥർക്ക് നന്നായി പരിശീലനം നൽകുക എന്നതാണ് വെല്ലുവിളി. അല്ലെങ്കിൽ ഇൗ സംവിധാനവുമായി അവർക്ക് പ്രവർത്തിക്കാൻ കഴിയില്ല. സുരക്ഷാ മേഖലയിൽ മാത്രമല്ല, മൊത്തം ലോകത്തിനും നിർമിത ബുദ്ധിയാണ് ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാമത് െഎ.എസ്.എൻ.ആറിൽ സുരക്ഷയും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യത്തിെൻറ പരിരക്ഷയുമായി ബന്ധപ്പെട്ട അത്യാധുനിക സാേങ്കതികവിദ്യകൾ പ്രദർശിപ്പിക്കുമെന്ന് ഡോ. അഹ്മദ് ആൽ റഇൗസി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, ആഭ്യന്തര സുരക്ഷ, അടിയന്തര ഘട്ട ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാേങ്കതിക വിദ്യകൾ ഇതിലുണ്ടാകും. 55 രാജ്യങ്ങളിൽനിന്നുള്ള 600 പ്രദർശകരെയും 25000 സന്ദർശകരെയുമാണ് പ്രതീക്ഷിക്കുന്നത്. പൊലീസിങ്, സുരക്ഷാ വിവരം, ഡിജിറ്റൽ ഫോറൻസിക്, അതിർത്തി നിയന്ത്രണം വിഷയങ്ങളിൽ ശിൽപശാലകളും നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.