ഓഫറുകളുമായി എമിറേറ്റ്സ് ഫസ്റ്റിെൻറ പുതിയ സെൻററർ തുറന്നു
text_fieldsഎമിറേറ്റ്സ് ഫസ്റ്റിെൻറ പുതിയ സെൻറർ ദുബൈ ഖ്വിസൈസ് അൽ തവാർ സെൻററിൽ പി.വി. അബ്ദുൽ വഹാബ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദീൻ ബിൻ മുഹ്യുദ്ദീൻ, എമിറേറ്റ്സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാൻ തുടങ്ങിയവർ സമീപം
ദുബൈ: അറേബ്യൻ മണ്ണിൽ ചുവടുറപ്പിക്കുന്നതിെൻറ സൂചനകൾ നൽകി എമിറേറ്റ്സ് ഫസ്റ്റിെൻറ പുതിയ സെൻറർ ദുബൈ ഖ്വിസൈസ് അൽ തവാർ സെൻററിൽ തുറന്നു. പുതിയ ഓഫറുകളുമായി തുറന്ന സെൻററിെൻറ ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദീൻ ബിൻ മുഹ്യുദ്ദീൻ ബിസിനസ് ലൈസെൻസ് നൽകിക്കൊണ്ട് ആദ്യ വിൽപന നിർവ്വഹിച്ചു. സ്ഥാപനത്തിെൻറ നാലാമത്തെ സെൻററാണിത്.
എമിറേറ്റ്സ് ഫസ്റ്റിെൻറ ബിസിനസ് സംബന്ധമായ ഏതൊരു സേവനം സ്വീകരിക്കുന്നവർക്കും റാഫിൾ കുപ്പണുകൾ ലഭ്യമാക്കും. 10,001 ദിർഹം ആണ് സമ്മാനത്തുക. ഡിസംബർ അഞ്ച് വരെ എമിറേറ്റ്സ് ഫസ്റ്റിെൻറ ഏതൊരു ശാഖയിൽ നിന്നും 500 ദിർഹമിന് മുകളിലുള്ള ഇടപാട് നടത്തുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്. ഏതൊരു പുതിയ ബിസിനസ് സംരംഭം തുടങ്ങാനുള്ള ലൈസൻസുകളും ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ ബിസിനസ് തുടങ്ങാൻ വേണ്ട ഫീസുകൾ തവണകളായി അടക്കാനുള്ള ഇ.എം.ഐ സംവിധാനം എമിറേറ്റ്സ് ഫസ്റ്റ് ഒരുക്കുന്നു. പുതിയ കമ്പനികൾ ആരംഭിക്കുക, വിസ, ലൈസൻസ് പുതുക്കൽ, തൊഴിൽ കരാറുകൾ, പ്രധാന രേഖകളുടെ അറ്റസ്റ്റേഷൻ, വാറ്റ് രജിസ്ട്രേഷൻ എന്നിങ്ങനെ ബിസിനസ് സംബന്ധമായ മുഴുവൻ സേവനങ്ങളും നൽകും. വെർച്വൽ ഓഫീസ്, പി.ആർ.ഒ സേവനങ്ങൾ, നികുതി, വിദഗ്ധരുടെ നിയമ ഉപദേശ സേവനങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ ഉടനടി ലഭ്യമാക്കും.
ഉചിതമായ ബിസിനസ് പിന്തുണയും മാർഗ നിർദ്ദേശങ്ങളും സമയ ബന്ധിതമായി ഒട്ടനവധി പേരിലേയ്ക്ക് എത്തിക്കാൻകഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് എമിറേറ്റ്സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാൻ പറഞ്ഞു. ബിസിനസിൽ സജീവമായവർക്ക് ബിസിനസ് അറ്റസ്ട്രേഷനു പുറമെ ഐ.എസ്.ഒ രജിസ്ട്രേഷൻ തുടങ്ങിയ അർത്ഥവത്തായ സേവനങ്ങളും നൽകുന്നുണ്ട്. യു.എ.ഇ ലോക്കൽ സ്പോൺസർമാരെ കണ്ടെത്താനും എമിറേറ്റ്സ് വഴിയൊരുക്കുന്നു. ഇ ഫസ്റ്റ് കൗണ്ടർ ഉദ്ഘാടനം മലബാർ ഗോൾഡ് ഇൻറർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ നിർവഹിച്ചു. ചിക്കിങ്ങ് ചെയർമാൻ എ.കെ. മൻസൂർ, ജലീൽ ട്രേഡിങ്ങ് സി.ഇ.ഒ എ.വി കുഞ്ഞുമുഹമ്മദ് ഹാജി, സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.