Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർക്ക് നൽകുന്ന താമസസൗകര്യങ്ങളിലെ മികവ്​; ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

text_fields
bookmark_border
ജീവനക്കാർക്ക് നൽകുന്ന താമസസൗകര്യങ്ങളിലെ മികവ്​; ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്
cancel

അബൂദബി: ജീവനക്കാർക്ക് മികച്ച താമസസൗകര്യങ്ങളും ശുചിത്വപൂർണമായ അന്തരീക്ഷവും ക്ഷേമപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിലെ മികവിന് ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. ലുലു ഗ്രൂപ്പിന്‍റെ ജീവനക്കാരുടെ താമസകേന്ദ്രമായ ലുലു സ്റ്റാഫ് സിറ്റിയുടെ പ്രവർത്തനങ്ങളാണ് നാലാമത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അംഗീകരിക്കപ്പെട്ടത്.

അബൂദബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്‍റ്​ ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ (പ്രോജക്ട്സ്) ടി.പി. അബൂബക്കർ പുരസ്കാരം ഏറ്റുവാങ്ങി.

താമസകേന്ദ്രങ്ങളിലെ മികച്ച നിലവാരത്തിലുള്ള ശുചിത്വവും പരിസരപരിപാലനവും, ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അം​ഗീകാരം. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ പരിശോധനാ സംഘം താമസകേന്ദ്രത്തിലെ സൗകര്യങ്ങളും കഴിഞ്ഞ ഒരു വർഷത്തെ ക്ഷേമപ്രവർത്തനങ്ങളും വിശദമായി വിലയിരുത്തിയിരുന്നു. ജോലിക്കുശേഷം ജീവനക്കാർക്ക് വിശ്രമിക്കാനും പരസ്പര സൗഹൃദം വളർത്താനും അവസരമൊരുക്കുന്ന പ്രവർത്തനങ്ങളും സമിതിയുടെ പ്രത്യേക പ്രശംസ നേടി.

യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ് ആൽ നഹ്യാശന്‍റ രക്ഷാകർതൃത്വത്തിൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽ നിന്നുമായി 33,000-ത്തിലധികം എൻട്രികളാണ് ഇത്തവണ ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excellence in employee accommodation; LuLu Group wins Emirates Labour Market Award
Next Story