ദുബൈ മറീനയിൽ 14നില കെട്ടിടത്തിന് തീ പിടിച്ചു-Video
text_fieldsദുബൈ: ദുബൈ മറീനയിലെ ബഹുനില കെട്ടിടം കത്തിനശിച്ചു. മറീന മാളിനടുത്തുള്ള സെൻ ടവറിലാണ് ഞായറാഴ്ച രാവിലെ തീ പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ്, ദുബൈ പൊലീസ് സംഘങ്ങൾ ഉടനടി സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി താമസക്കാരെ മുഴുവൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Mate in #Dubai just sent me this. Another tower block #fire..... Hope everyone is safe. Why do these keep happening? pic.twitter.com/296mzJ0KEp
— Shooey (@Shooey_) May 13, 2018
തീ നിയന്ത്രണ വിധേയമായതായും പ്രദേശം ദുബൈ പൊലീസ് നിയന്ത്രണത്തിലാണെന്നും ദുബൈ മീഡിയാ ഒാഫീസ് അധികൃതർ വ്യക്തമാക്കി. 14 നില കെട്ടിടത്തിലെ താമസക്കാർക്ക് ആർക്കും പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ െകട്ടിടങ്ങളിലേക്കൊന്നും തീ പടർന്നിട്ടില്ല
വേനൽകാലം വന്നെത്തിയതോടെ നഗത്തിെൻറ പല ഭാഗങ്ങളിലും തീ അപകടം വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബൈ ഒൗട്ട്ലെറ്റ് മാളിലെ പാർക്കിങ്ങ് മേഖലയിൽ തീ പടർന്ന് 11 വാഹനങ്ങളാണ് കത്തി നശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.