സമൂഹനന്മക്ക് നബിചര്യ പിന്തുടരണം -അനസ് അമാനി
text_fieldsദുബൈ ഐ.സി.എഫ്, ആർ.എസ്.സി മീലാദ് സമ്മേളനം
ദുബൈ: വർധിച്ചുവരുന്ന അരുതായ്മകൾക്ക് കാരണം വഴിവിട്ട ജീവിത ശൈലിയാണെന്നും പരിഹാരം പ്രവാചക ജീവിതരീതി പിൻപറ്റലാണെന്നും എസ്.എസ്.എഫ് കേരള സെക്രട്ടറി മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി അഭിപ്രായപ്പെട്ടു. മനുഷ്യജീവിതത്തിന്‍റെ സർവ തലങ്ങളിലും പ്രവാചകചര്യ ശ്രദ്ധേയമാണ്. ലളിതവും സുതാര്യവുമായ ഈ ചര്യയാണ് ആധുനിക ലോകം ഉറ്റുനോക്കുന്നതെന്നും അനസ് അമാനി പറഞ്ഞു. ദുബൈ ഐ.സി.എഫ്, ആർ.എസ്.സി ഖിസൈസ് എന്നിവർ വുഡ്ലം പാർക് സ്കൂളിൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം മൂന്നാം എഡിഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്‍റർനാഷനൽ സെക്രട്ടറി ശരീഫ് കാരശ്ശേരി മീലാദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഹസൻ ജിഫ്‌രി സിലോൺ, സയ്യിദ് ത്വാഹാ ബാഫഖി, ഇസാം സഖർ സുൽത്താൻ അൽ സുവൈദി, മുനീർ, ഷാനവാസ്, സിറാജുദ്ദീൻ ടി. മുസ്തഫ, എ.കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, ആസിഫ് മുസ്‌ലിയാർ പുതിയങ്ങാടി, അബ്ദുസ്സലാം മാഷ് കാഞ്ഞിരോട്, അഷ്‌റഫ് പാലക്കോട്, ശംസുദ്ദീൻ പയ്യോളി, ഇസ്മായിൽ കക്കാട്, മുഹമ്മദ് ഫബാരി തുടങ്ങിയവർ സംബന്ധിച്ചു. മീലാദ് സമ്മേളനത്തിന്‍റെ ഭാഗമായി ‘പ്രവാസം പാടുന്നു’ ശീർഷകത്തിൽ നടന്ന അഖില എമിറേറ്റ്സ് മദ്ഹ് ഗാന മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മുഹമ്മദ് ഫാരിസ്, മുഹമ്മദ് അഫ്‌ദൽ, ജംഷീർ കൊച്ചന്നൂർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും മെമന്‍റേയും മുഹ്‌യിദ്ദീൻ കുട്ടി സഖാഫി വിതരണം ചെയ്തു. മുസ്തഫ സഖാഫി കാരന്തൂർ സ്വാഗതവും റഹീം കോളിയൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.