Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്‍ററുകൾ ഇന്നുമുതൽ പ്രവർത്തനം നിർത്തുന്നു

text_fields
bookmark_border
രാജ്യത്തുടനീളമുള്ള സേവന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറയും
നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്‍ററുകൾ ഇന്നുമുതൽ പ്രവർത്തനം നിർത്തുന്നു
cancel

ദുബൈ: പാസ്​പോർട്ട്​, വിസ സേവനങ്ങങൾക്കായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്‍ററുകളുടെ (ഐ.സി.എ.സി) പ്രവർത്തനം ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.

ഈ മാറ്റത്തോടെ രാജ്യത്തുടനീളം സേവനം നൽകുന്ന കോൺസുലാർ കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറയും. പ്രവർത്തനം നിർത്തുന്ന കേന്ദ്രങ്ങൾ -മുസഫ അൽ റീം ദുബൈ ഇൻവെസ്റ്റ്മെന്‍റ്​ പാർക്ക്-1 ഷാർജ അൽ മജാസ്

അൽ ദാന, അൽ ഐൻ, മദീനത് സായിദ്, അൽ ദഫ്​റ, ഗയാത്തി, ബർ ദുബൈ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ തുടങ്ങിയ 12 കേന്ദ്രങ്ങളിൽ തുടർന്നും സേവനങ്ങൾ ലഭിക്കും.ഈ കേന്ദ്രങ്ങൾ രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും. അപ്പോയിന്‍റ്​മെന്‍റ്​ സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ.തത്കാൽ പാസ്‌പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ (ഇ സി ), 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂട്ടിയുള്ള അപ്പോയിന്‍റ്​മെന്‍റ് ഇല്ലാതെ നേരിട്ടെത്തി സേവനങ്ങൾ തേടാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four Indian Consular Application Centers to cease operations from today
Next Story