Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.​ഡി.​ആ​ർ.​എ​ഫ്.​എ...

ജി.​ഡി.​ആ​ർ.​എ​ഫ്.​എ പ്ര​വ​ർ​ത്ത​ന സ​മ​യം

text_fields
bookmark_border
dubai gdrfa
cancel

ദു​ബൈ: ഹി​ജ്‌​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച അ​വ​ധി ദി​ന​ത്തി​ലെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ജി.​ഡി.​ആ​ർ.​എ​ഫ്.​എ. ജൂ​ൺ 27 വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹി​ജ്‌​റ പു​തു​വ​ർ​ഷ അ​വ​ധി. ഈ ​ദി​വ​സ​ത്തി​ൽ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ മൂ​ന്നി​ലെ (അ​റൈ​വ​ൽ​സ് ഹാ​ൾ) ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്‍റ​റി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കും. കൂ​ടാ​തെ, അ​ൽ അ​വീ​റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്‍റ​ർ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മായ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി.​ഡി.​ആ​ർ.​എ​ഫ്.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ www.gdrfad.gov.ae വ​ഴി​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ, ദു​ബൈ നൗ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​ന്​ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ആ​മ​ർ’ കാ​ൾ സെ​ന്‍റ​റി​ലേ​ക്ക് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8005111ൽ ​ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsWorking timeDubai G.D.R.F.A
News Summary - G.D.R.F.A. Working Time
Next Story