പ്രചാരത്തിലും വായനയിലും മുന്നിൽ ഗള്‍ഫ് മാധ്യമം തന്നെ
text_fieldsദുബൈ: പ്രവാസി മലയാളിയുടെ അക്ഷരത്തുടിപ്പായ ഗള്‍ഫ് മാധ്യമം ദിനപത്രം ജി.സി.സി രാജ്യങ്ങളിൽ തങ്ങളുടെ അജയ്യത വിളിച്ചറിയിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മറ്റു മലയാള പത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഗള്‍ഫ് മാധ്യമം.
ആഗോള സര്‍വേ-ഗവേഷണ ഏജന്‍സിയായ ഇപ്സോസ്, ജി.സി.സി രാജ്യങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ റീഡര്‍ഷിപ്പ് സര്‍വേയിലാണ് പ്രവാസി മലയാളിയുടെ മുഖപത്രമായ ഗള്‍ഫ് മാധ്യമത്തിെന്‍റ വര്‍ധിച്ചു വരുന്ന സ്വീകാര്യത കൂടുതല്‍ വ്യക്തമാവുന്നത്. ജി.സി.സി രാജ്യങ്ങളിലെല്ലാം ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ ദിനപത്രമായി വായനക്കാരുടെ പ്രിയപ്പെട്ട ഗള്‍ഫ് മാധ്യമം അജയ്യത തുടരുന്നു.

വിവിധ പ്രായക്കാര്‍ക്കും സാമ്പത്തിക-സാമൂഹിക അവസ്ഥകളിലുള്ളവക്കും ഇഷ്ട പത്രമാണ് ഗൾഫ് മാധ്യമം. ഈ രാജ്യങ്ങളിലെ സ്ത്രീ വായനക്കാര്‍ക്കിടയിലും ഗള്ഫ്മാധ്യമത്തിെൻറ സ്വീകാര്യത കുതിച്ചുയർന്നിട്ടുണ്ടെന്ന് റീഡര്‍ഷിപ്പ് സര്‍വേ പറയുന്നു. വിൽപനയിലും പ്രചാരത്തിലും യു.എ.ഇയിൽ മറ്റു മലയാള പത്രങ്ങളെക്കാൾ ബഹുദൂരം മുന്നിലുള്ള ഗൾഫ്മാധ്യമം സ്ത്രീ വായനക്കാര്‍ക്കിടയില്‍ 8.1 ശതമാനം വര്‍ധനവാണ് കൈവരിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള പത്രവും മറ്റൊന്നല്ല. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയിലും ആഗോള വാണിജ്യ- വിനോദസഞ്ചാര ഹബ്ബായ ദുബൈയിലും പ്രചാരത്തില്‍ ബഹുദൂരം മുന്നിലാണ്. ക്രയശേഷിയും വിപണിസ്വാധീനവുമുള്ള സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വായനക്കാരുള്ളതും ഗള്‍ഫ് മാധ്യമത്തിനാണ്.
കുവൈത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന എക ഇന്ത്യന്‍ ദിനപത്രമായ ഗള്‍ഫ് മാധ്യമം മുന്‍വര്‍ഷത്തേക്കാള്‍ 242 ശതമാനം പ്രചാര വര്‍ധനവാണ് കൈവരിച്ചത്. കുവൈത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വിദേശഭാഷാ പത്രങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാരിൽ ഗള്‍ഫ് മാധ്യമവും ഉൾപ്പെടും. ഖത്തറിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രവും വിദേശഭാഷാ പത്രങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക മലയാള പത്രവുമാണ് ഗള്‍ഫ് മാധ്യമം. ബഹ്റൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ അന്യഭാഷാ ദിനപത്രമെന്ന സ്ഥാനമാണ് ഗള്‍ഫ് മാധ്യമത്തിനുള്ളത്.
തൊട്ടടുത്ത മലയാള പത്രത്തേക്കാള്‍ പത്ത് മടങ്ങ് മുന്നിലാണ് പ്രചാരം. പ്രധാന നഗരങ്ങളായ മുഹര്‍റഖിലും റിഫയിലും ഇന്ത്യന്‍ മലയാള- ഇംഗ്ലീഷ് പത്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യന്‍ ദിനപത്രമാണ് ഗള്‍ഫ് മാധ്യമം. സൗദിയില്‍ മൂന്ന് എഡിഷനുകളുള്ള ഗള്‍ഫ് മാധ്യമം വര്‍ഷങ്ങളായി ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ ദിനപത്രമായി തുടരുന്നു.
മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിെൻറ സ്വീകാര്യതയാണ് ഗള്ഫ്മാധ്യമത്തിെൻറ വളര്‍ച്ചയിലുണ്ടായ വന്‍ വര്‍ധനക്ക് വഴിയൊരുക്കിയത്. ഇരുപതാം വയസിലേക്ക് ചുവടുവെക്കുന്ന ഗള്‍ഫ് മാധ്യമം കൂടുതല്‍ മികച്ച മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.