ഹയാൻ ജാസിറിന് വീണ്ടും സ്വർണത്തിളക്കം
text_fieldsഹയാൻ ജാസിർ
ദുബൈ: കോഴിക്കോട് സർവകലാശാലയിൽ നടന്ന ജില്ലതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വിമ്മിങ് അക്കാദമിക്ക് വേണ്ടി പങ്കെടുത്ത ഏഴിന മത്സരങ്ങളിൽ ആറ് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടി പ്രവാസി മലയാളിയായ വിദ്യാർഥി ഹയാൻ ജാസിർ. തുടർച്ചയായി മൂന്നാം തവണയാണ് ഹയാൻ ജാസിർ ജില്ല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുന്നത്.
ഫിൻ സ്വിമ്മിങ്ങിൽ തുടർച്ചയായി മൂന്നു തവണ ദേശീയതലത്തിൽ ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ദുബൈയിലെ കടലിൽ നടക്കാറുള്ള ഓപൺ വാട്ടർ നീന്തൽ മത്സരങ്ങളിലും നിരവധി മെഡലുകൾ ഹയാൻ സ്വന്തമാക്കിയിരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഹയാൻ പ്രവാസി മലയാളികളായ പൊന്നാനി സ്വദേശി ജാസിറിന്റെയും നുസ്രത്തിന്റെയും മകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.