Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹി​ജ്​​റ വർഷാരംഭ അവധി;...

ഹി​ജ്​​റ വർഷാരംഭ അവധി; ദു​ബൈ​യി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

text_fields
bookmark_border
free parking
cancel

ദു​ബൈ: ഹി​ജ്​​റ പു​തു​വ​ർ​ഷ അ​വ​ധി ദി​ന​മാ​യ 27 വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. ​മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. ജൂ​ൺ 28 മു​ത​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ സാ​ധാ​ര​ണ പോ​ലെ ഈ​ടാ​ക്കി​ത്തു​ട​ങ്ങു​മെ​ന്നും ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ദു​ബൈ മെ​ട്രോ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​മു​ത​ൽ 28 പു​ല​ർ​ച്ച ഒ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കും. ട്രാം ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും.

അ​ന്നേ ദി​വ​സം ആ​ർ.​ടി.​എ​യു​ടെ എ​ല്ലാ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ളും അ​വ​ധി​യാ​യി​രി​ക്കും. എ​ന്നാ​ൽ ഉ​മ്മു റ​മൂ​ൽ, ദേ​ര, അ​ൽ ബ​ർ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്മാ​ർ​ട്ട്​ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ളും ആ​സ്ഥാ​ന ഓ​ഫി​സും സാ​ധാ​ര​ണ പോ​ലെ അ​വ​ധി ദി​ന​ത്തി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. മ​റ്റു​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും വാ​ഹ​ന ടെ​സ്റ്റി​ങ്​ കേ​ന്ദ്ര​ങ്ങ​ളും 27ന്​ ​അ​വ​ധി​യാ​യി​രി​ക്കും. ബ​സ്, മ​റൈ​ൻ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ളു​ക​ൾ അ​റി​യാ​ൻ ആ​ർ.​ടി.​എ​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsfree parkingNew Hijra year
News Summary - Hijra New Year holiday; Free parking in Dubai
Next Story