Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ ഉത്സവിന് ലുലു...

ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കം

text_fields
bookmark_border
ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കം
cancel
camera_alt

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ലുലുവിൽ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

അബൂദബി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും വിളിച്ചോതി ഇന്ത്യ ഉത്സവിന് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. ലുലു ​ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി, ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര, ഇക്കണോമിക് അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ധർമ്മ് സിങ്​ മീണ എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ ​മികവ് ലോകത്തെ കൂടുതൽ അറിയിക്കുന്നതിൽ ലുലുവും എം.എ. യൂസഫലിയും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ ഉത്സവിലൂടെ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരമാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ലുലു ​ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മിഡിൽ ഈസ്റ്റിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ​ഗ്രൂപ്പികളിലൊന്നാണ് ലുലു. ഈ വർഷം 17,000 കോടി രൂപയുടെ (2 ബില്യൺ ഡോളർ) ഉൽപന്നങ്ങൾ എന്ന ലക്ഷ്യത്തിലാണ് ലുലുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രോസറി, പഴം പച്ചക്കറി ഉൽപന്നങ്ങൾ, സ്പൈസസ്, റെഡി ടു കുക്ക് ഉൽപന്നങ്ങൾ എന്നിവയുടെ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാ​ഗമായുള്ളത്. ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഡിസ്​​പ്ലകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്​.

ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, ചീഫ് ഓപറേങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്​സ്​ ഡയറക്‌ടർ ആനന്ദ് എ.വി തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india festivalIndian productsabudhabi newsM.A yoosufaliSaudi Lulu HypermarketsMiddle East.
News Summary - India Festival kicks off at Lulu Hypermarkets; wide range of Indian products
Next Story