യു.എ.ഇ യാത്രാ വിമാനം ഖത്തർ തടഞ്ഞെന്ന്; വാർത്ത നിഷേധിച്ച് ഖത്തർ
text_fieldsദുബൈ: യു.എ.ഇയിൽ നിന്ന് ബഹറൈനിലേക്ക് പുറപ്പെട്ട യാത്രാ വിമാനം ഖത്തർ വ്യോമസേനാ വിമാനം തടഞ്ഞതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. യു.എ.ഇ സിവിൽ വ്യോമയാന അതോറിറ്റി ജനറലിനെ ഉദ്ധരിച്ചാണ് വാർത്ത.
അതേസമയം, യാത്രാ വിമാനം തടഞ്ഞ വാർത്ത ഖത്തർ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. യു.എ.ഇയുടെ വാദം വാസ്തവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
GCAA: Qatari fighters intercept UAE civil aircraft on flight to Manama.https://t.co/p5dEgmPJgi#wamnews pic.twitter.com/3jUMl4EnTq
— WAM News / English (@WAMNEWS_ENG) January 15, 2018
യു.എ.ഇയുടെ ഔദ്യോഗിക യാത്രാ വിമാനം ഖത്തർ വ്യോമസേനാ വിമാനം തടഞ്ഞതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ജനറൽ (ജി.സി.എ.എ) വ്യക്തമാക്കി. യാത്രാ വിമാനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള വലിയ ഭീഷണിയാണ് ഖത്തറിന്‍റെ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം, വിമാനത്തിന്‍റെ പേരോ, റൂട്ടോ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല.
യാത്രാ വിമാനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ജി.സി.എ.എ വ്യക്തമാക്കി.
The State of #Qatar announces that the claims of Qatari fighter-planes intercepting a UAE civil aircraft is completely false. A detailed statement will follow.
— لولوة راشد الخاطر (@Lolwah_Alkhater) January 15, 2018
എന്നാൽ, യു.എ.ഇ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിനെ ഖത്തർ ശക്തമായി നിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.