Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ-കുവൈത്ത്​...

യു.എ.ഇ-കുവൈത്ത്​ സംയുക്​ത നീക്കം: രാജ്യാന്തര മയക്കുമരുന്ന്​ സംഘം പിടിയിൽ

text_fields
bookmark_border
യു.എ.ഇ-കുവൈത്ത്​ സംയുക്​ത നീക്കം: രാജ്യാന്തര മയക്കുമരുന്ന്​ സംഘം പിടിയിൽ
cancel
camera_alt

പൊലീസ്​ പിടിയിലായ മയക്കുമരുന്ന്​ സംഘം

ദുബൈ: കുവൈത്ത്​ മയക്കുമരുന്ന്​ വിരുദ്ധ ​അതോറിറ്റികളുമായി കൈകോർത്ത്​ ദുബൈ പൊലീസ്​ നടത്തിയ രഹസ്യ നീക്കത്തിൽ രാജ്യാന്തര മയക്കുമരുന്ന്​ സംഘത്തിലെ മൂന്ന്​ പേർ പിടിയിലായി. രാജ്യാന്തര വിപണിയിൽ കോടതികൾ വിലമതിക്കുന്ന 14 ദശലക്ഷത്തിലധികം കപ്​റ്റാഗൺ ഗുളികകൾ പ്രതികളിൽ നിന്ന്​ പിടികൂടി.

ചോള ധാന്യങ്ങൾ നിറച്ച ചാക്കുകളിൽ മയക്ക്​ മരുന്ന്​ ഗുളികകൾ ഒളിപ്പിച്ച്​ കടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം. പൊലീസിന്‍റെയും കസ്റ്റംസിന്‍റെയും പരിശോധനാ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനും സംശയം ഇല്ലാതിരിക്കാനുമായി അഞ്ച് കണ്ടെയ്‌നറുകളിലായാണ്​ ധാന്യങ്ങൾ കയറ്റുമതി ചെയ്തിരുന്നത്​. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇയിലെയും കുവൈത്തിലേയും അതോറിറ്റികൾ തമ്മിൽ തുടർച്ചയായി നടത്തിയ വിവര കൈമാറ്റങ്ങളും നിരീക്ഷണങ്ങൾക്കും ഒടുവിൽ മയക്കുമരുന്ന്​ കണ്ടെത്തുകയായിരുന്നുവെന്ന്​​ ദുബൈ പൊലീസ്​ വെളിപ്പെടുത്തി.

ഇരു വിഭാഗവും ചേർന്ന്​ പ്രത്യേക സംഘത്തെ രൂപവത്​കരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്​. സംശയകരമായ കണ്ടെയ്​നറുകളുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചവരെ കുവൈത്ത്​-യു.എ.ഇ പൊലീസ് ടീമുകൾ​ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന്​ ഒരു അറബ്​ രാജ്യത്തെ തുറമുഖത്ത്​ എത്തിയ കണ്ടെയ്​നറുകളുമായി അറബ്​ വംശജരായ മൂന്ന്​ പേർക്ക്​ ബന്ധമുള്ളതായി​ അന്വേഷണത്തിൽ ക​ണ്ടെത്തി.

രഹസ്യാന്വേഷണ വിവരങ്ങൾ പൂർണ്ണമായി ലഭിച്ചയുടൻ, പ്രത്യേക സംഘങ്ങൾ നഹസ്യ നീക്കം നടത്തുകയും സംഭരണത്തിനായി തുറമുഖത്ത്​ നിന്ന്​ ചാക്കുകൾ ഇറക്കുന്നതിനിടെ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. മുഴുവൻ മയക്കുമരുന്നും തുറമുഖത്ത്​ വെച്ച്​ തന്നെ പിടിച്ചെടുക്കാനായതായി പൊലീസ്​ അറിയിച്ചു. 2050 കിലോഗ്രാമായിരുന്നു മൊത്തം കപ്​റ്റാഗൺ ഗുളികകളുടെ​ തൂക്കം.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ദുബൈ ​പൊലീസ്​ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച്​ നടത്തിയ അന്വേഷണമാണ്​ വൻ മയക്കുമരുന്ന്​ ശൃംഖലയെ തകർക്കാനായതെന്ന്​ യു.എ.ഇ ദേശീയ മയക്കുമരുന്ന്​ വിരുദ്ധ ബ്യൂറോ ചെയർമാൻ ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാൻ പറഞ്ഞു. യു.എ.ഇയും കുവൈത്തും തമ്മിലുള്ള ശക്​തമായ ബന്ധം കൊണ്ടാണ്​ ഈ നേട്ടം കൈവരിക്കാനായത്​. പ്രധാന വിവരങ്ങൾ കൈമാറുന്നതിൽ ഇരു വിഭാഗവും ജാഗ്രത പുലർത്തിയതായും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationUAEKuwaitdrug gangarrested
News Summary - Joint UAE-Kuwait operation: International drug gang arrested
Next Story