മൂടാടി പഞ്ചായത്ത് കെ.എം.സി.സി കൺവെൻഷൻ
text_fieldsമൂടാടി പഞ്ചായത്ത് കെ.എം.സി.സി നടത്തിയ കൺവെൻഷൻ
ദുബൈ: ‘ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ്’ എന്ന പ്രമേയത്തിൽ മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് മേയ് ഒമ്പത്,10 തീയതികളിൽ നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാർഥം ദുബൈയിൽ മൂടാടി പഞ്ചായത്ത് കെ.എം.സി.സി കൺവെൻഷൻ നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഇസ്മയിൽ ഏറാമല പ്രമേയപ്രഭാഷണം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവുറ്റ വ്യക്തിമുദ്ര പതിപ്പിച്ചവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
പ്രസിഡന്റ് വി.കെ.കെ. റാഷിദ് അധ്യക്ഷതവഹിച്ചു. ഹംസ കാവിൽ, വി.കെ.കെ. റിയാസ്, വർദ് അബ്ദുറഹ്മാൻ, സലാം നന്തി, ഫസൽ തങ്ങൾ, ഹനീഫ എൻ, പി.വി. നിസാർ, ജാഫർ നിലയെടുത്ത്, സിറാജ് കോടിക്കൽ, മുഹമ്മദലി മലമ്മൽ, ഹാരിസ് തൈക്കണ്ടി, നബീൽ നാരങ്ങോളി, ബാസിത് ആർ.വി, സവാദ് തയ്യിൽ, പി.എൻ.കെ. നബീൽ, എൻ. റാഫി, വി.കെ.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ആസിഫ്, ഹാനിയ ഫാത്തിമ എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി ഷെഫീഖ് സംസം സ്വാഗതവും യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.