ലൈസൻസ് കൈമാറ്റം; രാജ്യങ്ങളുടെ എണ്ണം കൂട്ടി
text_fieldsദുബൈ: വിദേശത്തുനിന്നുള്ള ഡ്രൈവിങ് ലൈസൻസ് യു.എ.ഇ ലൈസൻസാക്കി മാറ്റാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 52 ആയി ഉയർത്തി ആഭ്യന്തര മന്ത്രാലയം. ആറ് നിബന്ധനകളും മന്ത്രാലയം ഇതിനായി മുന്നോട്ടുവെച്ചിട്ടുണ്ട്. എസ്തോണിയ, അൽബേനിയ, പോർചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിേത്വനിയ, മാൾട്ട, ഐസ്ലൻഡ്, മോണ്ടിനെഗ്രോ, ഇസ്രായേൽ, അസർബൈജാൻ, ബലറൂസ്, ഉസ്ബകിസ്താൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലൻഡ്, റുേമനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലൻഡ്സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ക്രൊയേഷ്യ, ടെക്സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, കൊസോവോ റിപ്പബ്ലിക്, കിർഗിസ് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സ്വന്തം രാജ്യത്തെ ലൈസൻസ് യു.എ.ഇ ലൈസൻസായി മാറ്റാൻ കഴിയുക.
അതേസമയം, 50ലധികം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യു.എ.ഇയിൽ വാഹനമോടിക്കാം. ഇവർക്ക് യു.എ.ഇ ലൈസൻസ് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. താമസ വിസയില്ലാത്ത സന്ദർശകർക്ക് മാത്രമാണ് ഈ ആനുകൂല്യം. താമസ വിസ ലഭിച്ചാൽ വാഹനമോടിക്കുന്നതിന് യു.എ.ഇയിലെ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.