മെഗാ ‘ബാക് ടു സ്കൂൾ’ കാമ്പയിനുമായി ലുലു
text_fieldsമെഗാ ‘ബാക് ടു സ്കൂൾ’ കാമ്പയിനിന്‍റെ ഭാഗമായി ലുലുവിൽ ഒരുക്കിയ സ്കൂൾ വിപണി
അബൂദബി: മധ്യവേനലവധിക്ക് ശേഷമെത്തുന്ന സ്കൂൾ തുറക്കലിനെ വരവേൽക്കാനായി യു.എ.ഇയിലെ വിപണിയും സജീവമാകുന്നു. മിതമായ നിരക്കിൽ മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബാക് ടു സ്കൂൾ കാമ്പയിന് തുടക്കമായി. ഒരു ലക്ഷം ദിർഹമിന്റെ സ്കോളർഷിപ് അടക്കം മെഗാ ഓഫറുകളാണ് ഇത്തവണ ബാക് ടു സ്കൂൾ കാമ്പയിനിലുള്ളത്.
സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ടാബ് ഗാഡ്ജെറ്റുകൾ തുടങ്ങിയവയുടെ മികച്ച ശേഖരമാണ് കാമ്പയിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. സ്മാർട്ട് വാച്ചുകൾക്ക് അടക്കം സ്പെഷൽ കോമ്പോ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബ്രാൻഡഡ് ഉൽൽന്നങ്ങളടക്കം ഏറ്റവും മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

അധ്യയനകാലത്തെ വരവേൽക്കാൻ ഏറ്റവും മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും വൈവിധ്യമാർന്ന ഉലൽന്നങ്ങളുടെ ശേഖരമാണ് കാമ്പയിന്‍റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉള്ളതെന്നും ലുലു ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ വ്യക്തമാക്കി.
നൂറ് ദിർഹമിനോ മുകളിലോ ഷോപ് ചെയ്യുന്നവരിൽനിന്ന് പത്ത് പേർക്ക് 10,000 ദിർഹം വീതം സ്കോളർഷിപ് ലഭിക്കുന്നതാണ് ഒരു ലക്ഷം ദിർഹമിന്റെ സ്കോളർഷിപ് പദ്ധതി. കൂടാതെ സാംസങ് ടാബ്, ജെ.ബി.എൽ ഇയർഫോൺ, സ്റ്റഡി ടേബിൾസ് തുടങ്ങിയ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. 48 ലുലു ഹൈപ്പർമാർക്കറ്റ് ബ്രാഞ്ചുകളിലടക്കം 53 കേന്ദ്രങ്ങളിൽ നിന്ന് സ്കൂൾ യൂനിഫോം വാങ്ങാനാകും. കിൻഡർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള യൂനിഫോമുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു പുറമേ അൽ ദഫ്റ, അൽ വാഗൻ, അൽ ഖുഅ, ദൽമ ഐലൻഡ് എന്നിവടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും യൂനിഫോം ലഭിക്കും.
സുസ്ഥിരതയുടെ പ്രധാന്യം ഉയർത്തിക്കാട്ടി പ്രത്യേകം യൂനിഫോം റീസൈക്കിളിങ് പോയിന്റുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ലുലു സ്റ്റോറുകളിലെ ഈ പോയിന്റുകളിൽ പഴയ യൂനിഫോം നിക്ഷേപിക്കാം. റീസൈക്കളിങ് പ്രോസസിലൂടെ, അർഹരായവരുടെ കൈകളിലേക്ക് ഈ സഹായം എത്തിച്ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.