അറബിക് ജ്വല്ലറിക്കായി മലബാർ ഗോൾഡിന് പുതിയ റീട്ടെയിൽ ബ്രാൻഡ്
text_fieldsഅബൂദബി ഡല്‍മ മാളിലെ മുജൗഹറാതി ബൈ മലബാറിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മുജൗഹറാത് ബൈ മലബാര്‍ എന്നപേരില്‍ അറബിക് ജ്വല്ലറിക്കായി എക്സ്ക്ലൂസിവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളിൽ ആറ് ഷോറൂമുകളാണ് ആരംഭിച്ചത്. ഡല്‍മ മാള്‍, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലായി യു.എ.ഇയില്‍ രണ്ട് ഷോറൂമുകള്‍, ബഹ്റൈന്‍ സിറ്റി സെന്റര്‍, ബാബുല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലായി ബഹ്റൈനില്‍ രണ്ട് ഷോറൂമുകള്‍, സൗദി ദമ്മാമിലെ നഖീല്‍ മാള്‍, ഒമാനില്‍ മത്രാ സൂഖ് എന്നിവിടങ്ങളിലായി സൗദിയിലും ഒമാനിലും ഓരോ ഷോറൂമുകളാണ് തുറന്നത്. അബൂദബി ഡല്‍മ മാളില്‍ സ്ഥിതിചെയ്യുന്ന മുജൗഹറാത് ബൈ മലബാറിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹ്മദ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് അബ്ദുസ്സലാം കെ.പി, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹ്മദ്, മലബാര്‍ ഗ്രൂപ് സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, മാനുഫാക്ടറിങ് ഹെഡ് എ.കെ. ഫൈസൽ, അറബിക് വാല്യൂ ചെയിൻ ബിസിനസ് ഹെഡ് ഷരീഫ് ഹസനിൻ, മറ്റു സീനിയർ മാനേജ്മെന്റ്, ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംസ്കാരങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തുകയാണ് പുതിയ ബ്രാൻഡിന്റെ ലക്ഷ്യം. അറബിക് പാരമ്പര്യവും ആധുനിക അറബ് ഉപഭോക്താവിന്റെ മാറുന്ന രുചികളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഇന്‍ ഹൗസ് ശേഖരങ്ങളാണ് പുതിയ ബ്രാൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പര്‍ച്ചേസും മുജൗഹറാത് പ്രോമിസ് ഉള്‍ക്കൊളളുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.