യമനിൽ ബന്ദിയാക്കപ്പെട്ട മലയാളി വ്യവസായിക്ക് മോചനം
text_fieldsദുബൈ: അഞ്ചുമാസമായി യമനിൽ ബന്ദിയാക്കപ്പെട്ട മലയാളി വ്യവസായിക്ക് മോചനം. ബിസിനസ് ചർച്ചകൾക്കായി യമനിലേക്ക് പോയ തിരുവനന്തപുരം സ്വദേശി സുരേഷ്കുമാർ കൃഷ്ണപിള്ള (59) ജൂലൈ മുതൽ കലാപമേഖലയായ സനാഇലെ ഹൂത്തി വിമതരുടെ തടവറയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ബൽഗാമിൽ ആരംഭിക്കുന്ന തെൻറ സ്വപ്ന പദ്ധതിക്ക് നാട്ടിലെ ബാങ്കുകൾ ലോൺ നിഷേധിച്ചതിനെ തുടർന്ന് നിക്ഷേപകരെ കണ്ടെത്താനായി ഏദനിലേക്ക് പോയ സുരേഷ് ചർച്ച വിജയകരമായിരുന്നുവെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.
തുടർന്ന് മകൻ ജിതിനും പിള്ളയുടെ ബിസിനസ് പങ്കാളി ശിവദാസൻ വളപ്പിലും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിെൻറ സഹായം തേടി. യമൻ അംബാസഡർ അശോക് കുമാർ, സെക്കൻറ് സെക്രട്ടറി അനിൽ കുമാർ, എംബസി ഇൻചാർജ് ബദർ അലി എന്നിവർ ചേർന്ന് നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മോചനം സാധ്യമായത്.
ഏദനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സുരേഷ്കുമാർ ഇന്ന് കുടുംബത്തോടൊപ്പം ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.