Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊടുന്നനെയൊരു ചടങ്ങ്​, ജീവനക്കാരെ ‘ഞെട്ടിച്ച്​’ ആഡംബരകാറുകൾ സമ്മാനം; അതിശയിപ്പിച്ച്​​ മലയാളി വ്യവസായി

text_fields
bookmark_border
പൊടുന്നനെയൊരു ചടങ്ങ്​, ജീവനക്കാരെ ‘ഞെട്ടിച്ച്​’ ആഡംബരകാറുകൾ സമ്മാനം; അതിശയിപ്പിച്ച്​​ മലയാളി വ്യവസായി
cancel

ദുബൈ: സ്ഥാപനത്തിന്‍റെ വളർച്ചയിൽ നിർണായക​ പങ്ക് വഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ജെടൂർ ടി 2 ആഡംബര കാറുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി വ്യവസായി. കണ്ണൂരിൽനിന്നുള്ള യുവ വ്യവസായിയായ അംജദ് സിത്താരയാണ്​ ജീവനക്കാർ ഉൾപ്പെടെ ഏവരെയും ‘ഞെട്ടിച്ച’ ​പാരിതോഷികവിതരണവുമായി ശ്രദ്ധേയനായത്​. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അംജദ്​.

മുൻകൂട്ടി ഒരു അറിയിപ്പും നൽകാതെ തീർത്തും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ അഞ്ചു ജീവനക്കാർക്കും അടക്കാനാവാത്ത അത്ഭുതവും ആഹ്ലാദവും സമ്മാനിച്ചാണ്​ അതിശയിപ്പിക്കുന്ന പ്രഖ്യാപനം അംജദ്​ സിത്താര നടത്തിയത്​. സാധാരണഗതിയിൽ തൊഴിലാളികൾക്ക്​ കേവലമൊരു കാർ സമ്മാനമായി നൽകുന്നതിനപ്പുറം ഏറെ വിലയേറിയ ആഡംബര കാറുകളാണ്​ അഞ്ചുപേർക്കും സമ്മാനിച്ചതെന്നതായിരുന്നു വേറിട്ടതും ശ്രദ്ധേയവുമായ പ്രഖ്യാപനത്തിന്‍റെ സവിശേഷത. സമ്മാനാർഹർക്ക്​ അതിരില്ലാത്ത ആഹ്ലാദത്തിനൊപ്പം അത്രയേറെ അമ്പരപ്പും പകർന്നായിരുന്നു അംജദിന്‍റെ പ്രഖ്യാപനം.

സ്ഥാപനത്തിന്‍റെ വിജയത്തിൽ അതിനുപിന്നിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും പങ്കുണ്ടെന്നും അവരെയും ചേർത്തുപിടിച്ചു വളരുക എന്നതാണ് പ്രധാനമെന്നും ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു. തന്‍റെ ആഡംബര കാർ കമ്പത്തിന്‍റെ പ്രതിഫലനമായിട്ടുകൂടിയാണ് സമ്മാനമായി ആഡംബരകാറുകൾ തന്നെ നൽകി ജീവനക്കാരെ ആദരിച്ചതെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali businessman stuns employees with a sudden ceremony and luxury cars as gifts
Next Story