Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വ്യായാമത്തിന്​...

ദുബൈയിൽ വ്യായാമത്തിന്​ മാളുകൾ; ‘മാളത്തൺ’ പ്രഖ്യാപിച്ച്​ ശൈഖ്​ ഹംദാൻ

text_fields
bookmark_border
ദുബൈയിൽ വ്യായാമത്തിന്​ മാളുകൾ; ‘മാളത്തൺ’ പ്രഖ്യാപിച്ച്​ ശൈഖ്​ ഹംദാൻ
cancel

ദുബൈ: കടുത്ത വേനൽചൂടിന്‍റെ പശ്​ചാത്തലത്തിൽ വ്യായാമത്തിന്​ നഗരത്തിലെ മാളുകൾ ഉപയോഗപ്പെടുത്താനുള്ള സംരംഭം പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ‘ദുബൈ മാളത്തൺ’ എന്നുപേരിട്ട സംരംഭത്തിലൂടെ നഗരത്തിലെ വിവിധ മാളുകൾ ആഗസ്റ്റ്​ മാസത്തിൽ രാവിലെ ഏഴു മുതൽ പത്തുവരെ വ്യായാമത്തിന്​ വേദിയാകും. ദുബൈ മാൾ, ദുബൈ ഹിൽസ്​ മാൾ, സ്​പ്രിങ്​സ്​ സൂഖ്​, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്​, മാൾ ഓഫ്​ എമിറേറ്റ്​സ്​, ദുദൈ മറീന മാൾ എന്നിവ സംരംഭത്തിന്‍റെ ഭാഗമാകും.

മാളത്തണിലൂടെ ദുബൈയിലെ ഏറെ പരിചിതമായ ഇടങ്ങളെ വ്യായാമത്തിനും ബന്ധങ്ങൾക്കും മികച്ച ശീലങ്ങൾക്കും യോജിച്ചതാക്കി മാറ്റുകയാണെന്ന്​ ശൈഖ്​ ഹംദാൻ പറഞ്ഞു. ദുബൈയിലെ എല്ലാവരും സജീവമായും ഊർജസ്വലതയോടെയും തുടരണമെന്നാണ്​ ആഗ്രഹിക്കുന്നത്​. വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് ജനങ്ങ​ളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തുന്ന നിലപാടിനെയാണ്​ ഇത് അടയാളപ്പെടുത്തുന്നത്​ -അദ്ദേഹം കൂട്ടിച്ചേർത്തു. മാളത്തണിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട്​ ആഹ്വാനം ചെയ്ത അദ്ദേഹം ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിനും സമൂഹവുമായി ഇടപഴകുന്നതിനുമുള്ള ഒരു മാർഗമാണിതെന്ന് പറഞ്ഞു.

പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ്​ മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അധികൃതർ വ്യക്​തമാക്കി. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെയും ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ ജീവിത നിലവാര നയം 33 എന്നിവയുടെയും ലക്ഷ്യങ്ങളുമായി ചേർന്നാണ്​ സംരംഭം നടപ്പിലാക്കുന്നത്​. ശൈഖ്​ ഹംദാന്‍റെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത്​ ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്​നസ്​ ചാലഞ്ചിൽ ലക്ഷക്കണക്കിന്​ താമസക്കാരാണ്​ പ​​​ങ്കെടുക്കാറുള്ളത്​.

ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കും. മാളത്തോണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiExercise
News Summary - Malls for exercise in Dubai; Sheikh Hamdan announces Mallathon
Next Story