മാരിടൈം ഫെസിലിറ്റി @ റാക്
text_fieldsക്ളെയിന്ഡിയന്സ്റ്റ് ഗ്രൂപ്പ് - റാക് പോര്‍ട്ട് മേധാവികളും ഉദ്യോഗസ്ഥരും റാസല്‍ഖൈമയില്‍ സ്ഥാപിതമാകുന്ന മാരിടൈം ഫെസിലിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍
വിപുല നാവിക സൗകര്യത്തിനൊപ്പം വെള്ളത്തിനടിയിലെ ജീവിതാനുഭവവും സമ്മാനിക്കുന്ന വന്‍ മാരിടൈം ഫെസിലിറ്റി പദ്ധതിക്ക് റാസല്‍ഖൈമ ഒരുങ്ങുന്നു. റാക് മാരിടൈം സിറ്റി കേന്ദ്രീകരിച്ച് വരുന്ന ഷിപ്പ്യാര്ഡില് ഫ്ളോട്ടിങ് ഹൗസും കോറല്‍ ഗാര്‍ഡനും ഉള്‍പ്പെടുന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ദി ഹാര്‍ട്ട് ഓഫ് യൂറോപ്പ് പ്രോജക്ട് ഡെവലപ്പറായ ക്ളെയിന്ഡിയന്സ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ റാക് പോര്‍ട്ടുമായി സഹകരിച്ചുള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ ഗിഗോ യാച്ച് നിര്‍മാണ കേന്ദ്രമെന്ന ഖ്യാതിയും റാസല്‍ഖൈമക്ക് സ്വന്തമാകും. വൈക്കിംഗ്, കോറല്‍ ഗാര്ഡന്, ടഗ്, ഫെറി എന്നിങ്ങനെ നാല് വിഭാഗങ്ങളുള്പ്പെടുന്നതാകും കപ്പല്‍നിര്‍മാണശാല. 144 മീറ്റര്‍ ഗിഗാ യാച്ചിന്െറ രൂപകല്‍പ്പനയും നിര്‍മാണവും ഉള്‍പ്പെടുന്നതാണ് ‘വൈക്കിംഗ്’ വിഭാഗം. ഇതോടെ നെതര്‍ലാന്റ്, ജര്‍മനി, ഇറ്റലി എന്നിവക്കൊപ്പം ഗിഗാ നൗകകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യമായി യു.എ.ഇയും മാറും. ജി.സി.സി മേഖലയിലെ ഗിഗാ യാച്ചുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ആദ്യ ലക്ഷ്യസ്ഥാനവും റാസല്ഖൈമയാകും. ലോകതലത്തില്‍ നൂറില്‍ താഴെ മാത്രമാണ് ഗിഗാ നൗകകളുള്ളുവെന്നതും ശ്രദ്ധേയമാണ്. യൂറോപ്പിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ജീവിതാനുഭവമായ ഫ്ളോട്ടിങ് സീഹോഴ്സ് വില്ലകള്‍, ഫ്ളോട്ടിങ് വെനീസ് റിസോര്‍ട്ട് എന്നിവയുള്‍പ്പെടുന്നതാണ് രണ്ടാം ഭാഗമായ ‘കോറല്‍ ഗാര്ഡന്’. ലിഡോ ഹോട്ടലും ഫ്ളോട്ടിങ് സോളാര്‍ സംവിധാനങ്ങളും പവിഴപുറ്റ് പൂന്തോട്ടത്തെ വേറിട്ടതാക്കും.
ബാര്‍ജുകള്‍, വിതരണം, വാണിജ്യ നൗകകള്‍ എന്നിവയുടെ നിര്മാണത്തിലൂന്നുതാകാണ് ‘ടഗ്’ എന്ന പേരിലുള്ള മൂന്നാമത്തെ വിഭാഗം. ക്ളെയിന്ഡിയന്സ്റ്റ് ഗ്രൂപ്പിന്‍െറ നിലവിലെ കപ്പലുകളുടെ ഇരട്ടിയിലധികം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതാകും റാസല്‍ഖൈമയിലെ പദ്ധതി. യാത്രക്കാര്‍ക്കുള്ള സേവനം, ഗതാഗത, മല്‍സ്യബന്ധന ബോട്ടുകള്‍, ഡൈവിങ് ബോട്ടുകള്‍ എന്നിവക്കായുള്ളതാണ് ‘ഫെറി’ വിഭാഗം. ദുബൈയിലെ പുതിയ റീഫ് ഏരിയകള്‍ക്കൊപ്പം ഡൈവിംഗ് വ്യവസായം ദ്രുത വളര്‍ച്ചയിലാണെന്നാണ് കണക്കുകള്‍. 200ഓളം ബോട്ടുകള്‍ ഉള്‍പ്പെടുന്നതാകും പ്രാരംഭ പ്രവര്‍ത്തന വ്യാപ്തിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതോടനുബന്ധിച്ച് മാരി ടൈം അക്കാദമിയും ആതിഥേയത്വം വഹിക്കുമെന്നും ക്ളെയിന്ഡിയന്സ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോസഫ് ക്ളെയിന്ഡിയന്സ്റ്റ് പറഞ്ഞു. റാക് പോര്‍ട്ടുമായുള്ള പങ്കാളിത്തം സമുദ്ര വ്യവസായത്തെ മുന്നോട്ട് നയിക്കുന്നതും യു.എ.ഇയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രോല്സാഹിപ്പിക്കുന്നതുമാകും. റാസല്‍ഖൈമയുടെ തന്ത്രപ്രധാനമായ സ്ഥാനവും അനുകൂലമായ നിക്ഷേപ അന്തരീക്ഷവും സമുദ്ര, കപ്പല്‍ നിര്‍മാണ പദ്ധതികള്‍ക്ക് അനുയോജ്യമായ കേന്ദ്രമാക്കി മാറ്റുന്നതായും ജോസഫ് അഭിപ്രായപ്പെട്ടു. മാരിടൈം ഫെസിലിറ്റി സ്ഥാപിക്കുന്നതിലൂടെ മേഖലയിലെ സാമ്പത്തിക-തൊഴില്‍ നേട്ടങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് റാക് പോര്‍ട്ട് സി.ഇ.ഒ റോയ് ആന്റണി കമ്മിന്‍സ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.