Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഫ്തീരിയ ബിസിനസ്...

കഫ്തീരിയ ബിസിനസ് മേഖലക്ക് പുതിയ ഉൾക്കാഴ്ചയേകി മീഡിയവൺ 'ബിടുബി കണക്ട്'

text_fields
bookmark_border
കഫ്തീരിയ ബിസിനസ് മേഖലക്ക് പുതിയ ഉൾക്കാഴ്ചയേകി മീഡിയവൺ ബിടുബി കണക്ട്
cancel
camera_alt

മീഡിയവൺ ബിടുബി കണക്ട് ഉദ്ഘാടനം ചെയ്ത റോയൽ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ഡയറക്ടർ അദ്നാൻ ബിൻ അബ്ദുല്ലക്ക് മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ ഉപഹാരം കൈമാറുന്നു

ദുബൈ: യു.എ.ഇയിലെ ഫുഡ് ആൻഡ് ബിവറേജ് രംഗത്തെ സംരംഭകർക്ക് പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ ഉൾക്കാഴ്ചയും അറിവും പകർന്ന് മീഡിയവൺ 'ബിടുബി കണക്ട്'. ഈരംഗത്തെ സംരംഭകരുടെ വേറിട്ട ബിസിനസ് സംഗമത്തിനാണ് ദുബൈ ദേര സിറ്റി സെന്റർ പുൾമാൻ ഹോട്ടൽ വേദിയിയായത്.

നൂറ്റിയമ്പതോളം നിക്ഷേപകർ പങ്കെടുത്ത സംഗമം റോയൽ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ഡയറക്ടർ അദ്നാൻ ബിൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കഫ്തീരിയ, റസ്റ്റാറന്‍റ് മേഖലയുടെ മുന്നേറ്റത്തിന് കൈകൊള്ളേണ്ട മാറ്റങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും നിക്ഷേപം അനിവാര്യമായ മേഖലകളും വിവിധ സെഷനുകളിൽ ചർച്ചയായി. ഉദ്ഘാടന ചടങ്ങിൽ ഹോട്ട്പാക്ക് സി.ഇ.ഒ പി.ബി. അബ്ദുൽ ജബ്ബാർ, ബെഞ്ച്മാർക്ക് ഫുഡ്സ് എം.ഡി. അബ്ദുൽ മജീദ് എന്നിവരെ ആദരിച്ചു.

എച്ച്.ഡബ്ല്യു ഗ്യാസ് മാനേജിങ് പാർട്ണർ അഹമ്മദ് റഷീദ്, സി.ഇ.ഒ ഷമീർ ഷാഫി, പാരമൗണ്ട് കിച്ചൻ സെയിൽസ് ഡയറക്ടർ ശരീഫ്, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ്, ജി.സി.സി ജനറൽ മാനേജർ സ്വവ്വാബ് അലി എന്നിവർ പങ്കെടുത്തു. ദുബൈ മുനിസിപ്പാലിറ്റി സീനിയർ ഫുഡ് സേഫ്റ്റി ഓഫിസർ ഷാഫി അഷ്റഫ്, പ്രിൻസിപ്പൽ ഫുഡ് സേഫ്റ്റി ഓഫിസർ റഹീഫ് പി. ഹനീഫ എന്നിവർ ഭക്ഷ്യസുരക്ഷാ മേഖലയിൽ പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് മാർഗനിർദേശങ്ങൾ നൽകി.

വിവിധ വിഷയങ്ങളിൽ ഹോട്ട്പാക് സി.ഇ.ഒ പി.ബി. അബ്ദുൽ ജബ്ബാർ, പാരമൗണ്ട് കിച്ചൻ ക്ലൈന്റി റിലേഷൻസ് സ്പെഷലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ, കെമെക്സ് സി.എം.ഒ റിസ്വാൻ അബ്ദുറസാഖ്, ബി.ഡി.എം ജോസഫ്, ക്ലൗഡ് മീ സ്ഥാപകൻ ഫൈസനൽ മങ്ങാട്, ലുലു എക്സ്ചേഞ്ച് ഡി.ജി.എം. ബിനു പൗലോസ്, എഫ്.സി.എ. ചാർട്ടേഡ് അക്കൗണ്ടന്റ്സ് എം.ഡി. ഫൈസൽ സലീം തുടങ്ങിയവർ ക്ലാസെടുത്തു.

ഇമോഷണൽ സെയിൽസ് കോച്ച് റിയാസ് ഹക്കീം സംഗമത്തിലെ പ്രതിനിധികളുമായി സംവദിച്ചു. പാനൽ ചർച്ചയിൽ അബ്കോൺ ചെയർമാൻ എൻ.പി. മുഹമ്മദ്, കെ.പി. ഗ്രൂപ്പ് എംഡി. കെ.പി. മുഹമ്മദ്, ബെഞ്ച്മാർക്ക് ഫുഡ്സ് എം.ഡി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീൻ മോഡററേറ്ററായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneMediaoneTV
News Summary - MediaOne's 'B2B Connect' brings new insights to the cafeteria business sector
Next Story