മീലാദ് കോൺഫറൻസ് ബ്രോഷർ പ്രകാശനം
text_fieldsദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി മീലാദ് കോൺഫറൻസ് ബ്രോഷർ പ്രകാശനം ഒ. മൊയ്‌തു ചപ്പാരപടവ് തഹ്ഫീൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മൊയ്‌നുദ്ദീന് നൽകി നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി കണ്ണൂർ ജില്ല സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ ബ്രോഷർ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്‌ദു ചപ്പാരപ്പടവ് തഹ്ഫീൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മൊയ്‌നുദ്ദീന് കൈമാറി പ്രകാശനം ചെയ്തു. മീലാദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ല കെ.എം.സി.സി ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനതല ബുർദ പാരായണ മത്സരം, നബിദിന സമ്മേളനം, മൗലീദ് സദസ് എന്നിവ ദുബൈയിൽ നടക്കും. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ പി.കെ. ഇസ്മായിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ജില്ല ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

