Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രീനാരായണഗുരു...

ശ്രീനാരായണഗുരു നിർവഹിച്ചത്​ ചരിത്രദൗത്യം -മന്ത്രി എ.കെ ശശീന്ദ്രൻ

text_fields
bookmark_border
ശ്രീനാരായണഗുരു നിർവഹിച്ചത്​ ചരിത്രദൗത്യം -മന്ത്രി എ.കെ ശശീന്ദ്രൻ
cancel

ദുബൈ: ശ്രീനാരായണ ഗുരുദേവന്റെ ഏകത്വമതദർശനം ഒരു ചരിത്രദൗത്യത്തിന്റെ നിർവ്വഹണമായിരുന്നു എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ദുബൈ ദേര ക്രൗൺപ്ലാസയിൽ ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സർവ്വമതസിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ച്​ 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമതസമ്മേളനം ലോകചരിത്രത്തിലെ തന്നെ ഒരു നവീനാധ്യയമായിരുന്നുവെന്നും തുടർന്ന് ശിവഗിരിയിൽ സർവ്വമതമഹാപാഠശാല സ്ഥാപിച്ചത് ലോകചരിത്രത്തിൽ തന്നെ മറ്റൊരു മഹാനും സാധിക്കാത്ത കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ശിവഗിരി കൾച്ചറൽ ഓർഗനൈസേഷൻ യു.എ.ഇയുടെ ലോഗോ പ്രകാശനം ഇറാം ഗ്രൂപ്പ് സി.ഇ.ഒ റസാഖ് മുഹമ്മദ് സ്വാമി സച്ചിദാനന്ദക്ക് നൽകി നിർവ്വഹിച്ചു. ഗുരുദേവന്റെ മതദർശനത്തെ ആസ്പദമാക്കി ശിവഗിരിമഠം ഉപദേശകസമിതി അംഗം കെ.ജി.ബാബുരാജൻ(ബഹ്റിൻ), യു.എ.ഇ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മാനേജിങ്​ ഡയറക്ടർ ഡോ.സുധാകരൻ എന്നിവർ പ്രഭാഷണം നടത്തി.

ഇവന്റ് ഓർഗനൈസിങ്​ കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, കെ.ആർ.ഗ്രൂപ്പ് ചെയർമാനും ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഡോ.കണ്ണൻ രവി, ഇറാം ഗ്രൂപ്പ് സി.ഇ.ഒ റസാഖ് മുഹമ്മദ്, യു.എ.ഇ മുൻ മന്ത്രി ഡോ. മുഹമ്മദ് അൽ കിന്ദി, അലി അൽ മസീം, ഫാദർ ചെറിയാൻ ജോസഫ്, റഫീഖ് മുഹമ്മദ്, ചാണ്ടി ഉമ്മൻ എം.എൽ.എ, നാസർവിളയിൽ തുടങ്ങിയവർ സംസാരിച്ചു.

മേജർ ഉമർ അൽ മർസൂകി(ദുബൈ പൊലീസ്), യാക്കൂബ് അൽ അലി, മുഹമ്മദ് മുനീർ അവാൻ, മേജർ ഡോ. സാലിഹ് ജുമാ മുഹമ്മദ് ബൽഹാജ് അൽ മരാഷ്‌ദി, മുഹമ്മദ് സിയാം അൽ ഹുസൈനി, ദുബൈ ഹത്ത യൂത്ത് കൗൺസിൽ അംഗം അലി സയീദ് സെയ്ഫ് അബൂദ് അൽ കഅബി, യൂസഫ് സാലിഹ്, സുൽത്താൻ മാജിദ് സയീദ് ഖാമീസ് അൽ ഷുബൈസി തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssree narayana guruinterfaith conferenceAK Saseendran
News Summary - Minister AK Saseendran says about Sree Narayana Guru
Next Story