Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ പൊലീസി​െൻറ...

അജ്മാന്‍ പൊലീസി​െൻറ കനിവില്‍ കുടുംബത്തിന്​ പുതു ജീവിതം

text_fields
bookmark_border
അജ്മാന്‍ പൊലീസി​െൻറ കനിവില്‍ കുടുംബത്തിന്​ പുതു ജീവിതം
cancel
camera_alt???????? ?????????? ??????????? ???????????? ??????????? ???????????????? ???????.
അജ്മാന്‍ : വാടക  ബാധ്യത മൂലം താമസ സ്ഥലത്ത് നിന്നും ഇറക്കിവിട്ട കുടുംബത്തിന്​ നാട്ടിലെത്താൻ അജ്മാന്‍ പൊലീസി​​െൻറ സഹായം. പൊലീസി​​െൻറ സാമൂഹിക സഹകരണ വിഭാഗത്തി​​െൻറ സഹായത്തിലാണ് ഉസ്ബെക്കിസ്ഥാന്‍ സ്വദേശികൾ നാടണഞ്ഞത്.  
71 വയസായ അമ്മൂമ്മയും  38 വയസുകാരിയായ മാതാവും ഒമ്പത്​ വയസുകാരനായ മകനുമാണ്​ കുടുംബത്തിൽ ഉണ്ടായിരുന്നത്​. വാടക നൽകാനില്ലാതെ വന്നതോടെ ഇവരെ താമസ സ്ഥലത്ത് നിന്നും പുറത്താക്കി. 
ആശ്രയമായിരുന്ന മാതാവ് ചെക്ക് കേസുമായി ബന്ധപ്പെട്ട് ജയിലിലായത് കുടുംബത്തി​​െൻറ താളം തെറ്റിച്ചിരുന്നു.  കുട്ടിയുടെയും മാതാവിന്‍റെയും വിസ എട്ടു വര്‍ഷമായിട്ടും അമ്മൂമയുടെ വിസ നാലു വര്‍ഷമായിട്ടും പുതുക്കിയിരുന്നില്ല. 
മകന്‍ ജനിച്ച ശേഷം ഔദ്യോഗിക രേഖകള്‍ ഒന്നും ശരിയാക്കിയിരുന്നില്ല.  കുട്ടിയുടെ ഔദ്യോഗിക രേഖകൾ ഉസ്ബെക്കിസ്ഥാന്‍ എംബസിയുമായി ബന്ധപ്പെട്ട് പൊലീസ്​ ശരിയാക്കി നല്‍കി. താമസ കുടിയേറ്റ വിഭാഗത്തി​​െൻറ ശിശു ക്ഷേമ വിഭാഗവും ദുബൈയിലെ  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സും സഹായങ്ങൾ നൽകി. നാട്ടിലെത്താനുള്ള വിമാന ടിക്കറ്റും അത്യാവശ്യത്തിനുള്ള പണവും പൊലീസ് തന്നെയാണ്​ നല്‍കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsNew life by Ajman police
News Summary - New life by Ajman police
Next Story