Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ. യൂസുഫലിക്കെതിരെ വ്യാജപ്രചാരണം: ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്‌

text_fields
bookmark_border
Shajan Skariah, M.A. Yusuff Ali
cancel
camera_alt

ഷാജൻ സ്കറിയ, യൂസുഫലി

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്‌ കമ്മ്യൂണിക്കേഷൻസ് മേധാവി വി നന്ദകുമാർ. ഷാജൻ സ്കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അ​ദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘വ്യാജ ആരോപണം ഉന്നയിച്ച ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ല. മാപ്പ് പറഞ്ഞാലും പിൻവലിക്കില്ല. നിയമപരമായി മുന്നോട്ട് പോകും. കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസുണ്ട്. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു തരി വ്യാജആരോപണം പോലും അനുവദിക്കില്ല. അത്തരത്തിൽ ഉള്ള എല്ലാ കേസുകളും നിയമപരമായി നേരിടും. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് അനുവദിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിൽ’ -അദ്ദേഹം പറഞ്ഞു.


യൂസഫലിയ്‌ക്കെതിരായ വ്യാജ പ്രചരണത്തിൽ കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്നാണ് ഷാജൻ വിശദീകരണ വിഡിയോയിൽ പറയുന്നത്. യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ ആരോപണം.

2020 നവംബർ 21നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ വീഡിയോ യൂസഫലിക്കെതിരെ വിഡിയോ വന്നത്. ഇതിന് പിന്നാലെ 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് നൽകുകയായിരുന്നു. എറണാകുളം സബ് കോടതിയിലാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജൻ സ്കറിയ മാപ്പ് വിഡിയോയിൽ പറഞ്ഞു. ഇത്​ മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ, എം.എ. യൂസഫലിയോട്​ താൻ മാപ്പു പറഞ്ഞിട്ടില്ലെന്നും മാപ്പ്​ പറഞ്ഞെന്ന്​ തെളിയിച്ചാൽ ഒരു കോടി രൂപ നൽകുമെന്നുമുള്ള പ്രസ്താവനയുമായി ഷാജൻ സ്കറിയ രംഗത്തുവന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No case against Shajan Skaria to be withdrawn: Lulu Group on fake campaign
Next Story