‘മെന’യിൽ ആദ്യ ഫിന്‍ടെക് സ്വർണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
text_fieldsസ്വര്‍ണ്ണ നിക്ഷേപ പദ്ധതിക്കായുള്ള കരാറിൽ ഒ ഗോൾഡ് സ്ഥാപകനും ചെയർമാനുമായ ബന്ദർ അൽ ഉസ്മാനും ബോട്ടിം ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് മുറാദും ഒപ്പുവെക്കുന്നു
ദുബൈ: ജനപ്രിയ കമ്യൂണിക്കേഷന്‍ ആപ്പായ ബോട്ടിം ഉപഭോക്താക്കള്‍ക്കായി ‘ഒ ഗോള്‍ഡി’ന്‍റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാന്‍ യു.എ.ഇയിലെ 85 ലക്ഷം ബോട്ടിം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാകും. വളരെ ചെറിയ അളവ് മുതലുള്ള സ്വര്‍ണ്ണനിക്ഷേപം സാധ്യമാക്കുന്ന രാജ്യത്തെ ആദ്യ ആപ്ലികേഷനായ ഒ ഗോള്‍ഡ്, ബോട്ടിമുമായി ചേര്‍ന്ന് ആരംഭിച്ച പ്ലാന്‍, മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് സവിശേഷത.
2023ല്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാർ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറിനു തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച യു.എ.ഇയിലെ ആദ്യ ഫിന്‍ടെക് കമ്പനിയായി ബോട്ടിം മാറി.ഉപയോക്താക്കള്‍ക്ക് ബോട്ടിം ആപ്പിലൂടെ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും ഡിജിറ്റലായി ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇതോടൊപ്പം ഡിജിറ്റല്‍ ഗോള്‍ഡ് ഏണിങ്ങിലൂടെ വരുമാനം ലഭ്യമാക്കുന്ന ഗോള്‍ഡ് ഏണിങ് (ലീസിങ്) പ്രോഗ്രാമിലേക്കും പ്രവേശിക്കാം. ആഗോളതലത്തിലുള്ള ലീസ് റേറ്റ് ബെഞ്ച്മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ലഭ്യമാക്കുക.അടുത്തിടെ ഓ ഗോള്‍ഡിന് യു.എ.ഇ. സെന്‍റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്സില്‍ നിന്ന് ശരീഅകോംപ്ലയന്‍സ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.