ഓണം പ്രതീക്ഷയുടെ നിറദീപം
text_fieldsപൂക്കളത്തിന്റെ നിറപ്പകിട്ടും പായസത്തിന്റെ മധുരവും കേരളത്തിന്റെ സുവർണ പൈതൃകവുമൊക്കെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ ഓണക്കാലവും നമ്മളിലേക്കെത്തുന്നത്. ബാല്യകാല ഓർമകളിലും നാട്ടിൻവഴികളിലും പൂക്കളത്തിന്റെയും ഓണപ്പാട്ടിന്റെയും സുഗന്ധത്തിലും നിറഞ്ഞിരിക്കുന്ന ഓണം കാലത്തിന്റെയും ദൂരത്തിന്റെയും അതിർത്തികൾ മറികടന്ന് നമ്മെ ഒന്നിപ്പിക്കുന്നു.
സമൂഹത്തിലെ എല്ലാവരും കൈകോർത്ത് മുന്നേറേണ്ടതിന്റെ പ്രാധാന്യവും പരസ്പര ബഹുമാനവും സഹകരണവുമാണ് ഓണത്തിന്റെ അടിസ്ഥാനം. യു.എ.ഇയിലെ മലയാളികൾ, ജന്മനാടിന്റെ ഓണപ്പെരുമയും ആവേശവും ഇവിടെത്തന്നെ പുനരാവിഷ്കരിക്കുന്നത് അഭിമാനകരമാണ്. ജീവിതത്തിലെ തിരക്കിനിടയിലും ഒരു ചെറിയ സഹായം, ഒരു ചിരി, ഒരു സാന്ത്വനവാക്ക് ഇവയാണ് നമ്മെ മനുഷ്യരാക്കുന്ന യഥാർത്ഥ സമ്പത്ത്. ഓണത്തിന്റെ സന്ദേശം പോലെ, സന്തോഷം പങ്കുവെക്കുകയും മനസ്സുകളെ ഒന്നിപ്പിക്കുകയും പ്രതീക്ഷയുടെ വിളക്കു തെളിയിക്കുകയും ചെയ്യുന്ന ജീവിതമാണ് നമുക്ക് ലക്ഷ്യമാക്കേണ്ടത്.
ഈ ഓണക്കാലം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും നിറക്കട്ടെ. ഐക്യവും നീതിയും നിറഞ്ഞൊരു ലോകം നമുക്കൊരുമിച്ച് നിർമിക്കാനാകട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.