എമിറേറ്റ്സ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
text_fieldsദുബൈയിൽ അപകടത്തിൽ തകർന്ന കാർ
ദുബൈ: എമിറേറ്റ്സ് റോഡിൽ മൂന്നു വാഹനങ്ങൾക്ക് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് നിസാര പരിക്കേറ്റു. തിങ്കാഴ്ച ഉച്ചക്ക് 1.30ഓടെ ഷാർജയിലേക്കുള്ള യാത്ര മധ്യേ ദുബൈ ക്ലബ് പാലത്തിന് തൊട്ടപ്പുറത്ത് വെച്ചാണ് മൂന്നു വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട സെഡാൻ കാറിന്‍റെയും മിനി ട്രക്കിന്‍റെയും തകർന്ന ചിത്രങ്ങളും പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ദുബൈ പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരണം സംഭവിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകട വിവരം റിപോർട്ട് ചെയ്തതെന്ന് ദുബൈ പൊലീസിലെ ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മുന്നിലുള്ള വാഹനവുമായി പിറകിലുള്ള വാഹനം നിശ്ചിത അകലം പാലിക്കുന്നതിലുള്ള വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 4,00 ദിർഹമാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സേഫ്റ്റി യു.എ.ഇയുടെ കണക്കുകൾ പ്രകാരം യു.എ.ഇയിലെ റോഡുകളിൽ മരണത്തിനിടയാക്കുന്ന പ്രധാന അപകട കാരണങ്ങളിൽ ഒന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള ഓവർടേക്കിങ് ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.