ഓൺലൈനിൽ വ്യക്തിവിവരങ്ങൾ പങ്കുവെക്കരുത്
text_fieldsദുബൈ: ഇരകളെ കെണിയിൽ വീഴ്ത്താൻ എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തുന്ന സൈബർ കുറ്റവാളികളുടെ പ്രവർത്തനങ്ങളിൽ ജാഗ്രതവേണമെന്ന് ആവർത്തിച് ആവശ്യപ്പെട്ട് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ബോധവൽകരണ ബുള്ളറ്റിലൂടെയാണ് ഓൺലൈനിൽ വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ഇതുപയോഗിച്ച് ആദ്യത്തിൽ ഇരകളുടെ വിശ്വാസം ആർജിച്ചശേഷമാണ് പലപ്പോഴും തട്ടിപ്പുകൾ നടക്കുന്നത്. തട്ടിപ്പുകാർ ആളുകളെ അനുനയിപ്പിക്കാൻ പരിശീലനം ലഭിക്കുന്നവരാണ്. അതിനാൽതന്നെ വ്യക്തികളുടെ വികാരങ്ങൾ വരെ ചൂഷണം ചെയ്യാൻ ഇവർ ശ്രമിക്കും. അതിനാൽ തന്നെ അപരിചിതരായ ആർക്കും വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് പശ്ചാത്തലം പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തട്ടിപ്പുകാർക്ക് ഒരവസരവും ലഭിക്കാതിരിക്കാൻ എപ്പോഴും ജാഗ്രത പാലിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. തട്ടിപ്പുകാരേക്കാർ സ്മാർടായിരിക്കുക, നിങ്ങളുടെ അവബോധമാണ് ഡിജിറ്റൽ ലോകത്തെ പ്രതിരോധത്തിന്‍റെ ആദ്യ കടമ്പ -ബുള്ളറ്റിനിൽ വ്യക്തമാക്കി. ഓൺലൈനിൽ ലൊക്കേഷൻ പങ്കുവെക്കുന്നതും ഫോളോവേഴ്സ് റിവ്യൂയും അപരിചിതരായ ഫ്രണ്ട് റിക്വാസ്റ്റുകൾക്ക് മറുപടി നൽകുന്നതും ഒഴിവാക്കണം. ലോകത്താകമാനം സൈബർ തട്ടിപ്പുകാരുടെ കെണിയിൽ 47ശതമാനം പേരും വീഴുന്നുണ്ടെന്നും ഇവരിൽ 4ശതമാനം പേർക്ക് മാത്രമാണ് നഷ്ടപ്പെട്ടത് തിരിച്ചുലഭിക്കുന്നുള്ളൂവെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക, സോഷ്യൽ എൻജിനജയറിങ് തന്ത്രങ്ങളെ കരുതിയിരിക്കുക എന്നിവ തട്ടിപ്പുകൾ തടയുന്നതിൽ പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.