പ്രളയം: പാകിസ്താന് 28 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യവസായി
text_fieldsദുബൈ: പ്രളയ ദുരിതമനുഭവിക്കുന്ന പാകിസ്താന് 30,000 പൗണ്ട് (28 ലക്ഷം ഇന്ത്യൻ രൂപ) സഹായം പ്രഖ്യാപിച്ച് ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സുരീന്ദർ പാൽ സിങ് ഒബ്റോയ് (എസ്.പി.എസ് ഒബ്റോയ്). പ്രളയബാധിതർക്ക് സഹായം നൽകണമെന്ന് പാകിസ്ഥാൻ പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവാറിന്‍റെ അഭ്യർഥന മാനിച്ചാണ് സഹായം നൽകിയത്.
വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ലക്ഷം റേഷൻ പാക്കുകൾ വാങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു സർവാറിന്‍റെ അറിയിപ്പ്. 1001 കുടുംബങ്ങൾക്ക് ഒരുമാസത്തെ കിറ്റ് നൽകുന്നതിനായാണ് ഒബ്റോയ് 30,000 പൗണ്ട് നൽകിയത്. ഈ സഹായം ഏറെ ഉപകാരപ്രദമാകുമെന്ന് സർവാർ പറഞ്ഞു.
നേരത്തെ, പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാൻ ശ്രമിച്ചത് എസ്.പി.എസിനെയായിരുന്നു. എന്നാൽ, പഞ്ചാബ് സ്വദേശിയായ അദ്ദേഹം ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. യു.എ.ഇയിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനും അദ്ദേഹത്തിന്‍റെ ഇടപെടലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.