പി.വി. വിവേകാനന്ദൻ മാധ്യമ പുരസ്കാരം തോമസ് ജേക്കബിന്; ഷിനോജ് ഷംസുദ്ദീന് ദൃശ്യ മാധ്യമ അവാർഡ്
text_fieldsദുബൈ: അന്താരാഷ്ട്ര പ്രശസ്തനായ മലയാളി മാധ്യമ പ്രവർത്തകൻ പി.വി. വിവേകാനന്ദൻറ ഒാർമക്ക് യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് ഏർപ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്കാരത്തിന് തോമസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു.
കേരള സർക്കാരിന്റെ മികച്ച പത്രപ്രവർത്തകനുള്ള സ്വദേശാഭിമാനി - കേസരി അവാർഡ് ഉൾപ്പെടെ പല ബഹുമതികൾ നേടിയ തോമസ് ജേക്കബ് ഒരുപാട് തലമുറകളുടെ മാധ്യമഗുരുവാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 6 ന് വൈകീട്ട് ഷാർജ അൽ റയാൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച ദൃശ്യമാധ്യമ പ്രവർത്തകനുള്ള ഇൗ വർഷത്തെ പുരസ്കാരത്തിന് മീഡിയാ വൺ ടി.വി ചീഫ് ബ്രോഡ്കാസ്റ്റിങ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ അർഹനായി. മാധ്യമ പ്രവർത്തകൻ വി.എം.സതീഷിെൻറ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗൾഫിലെ മികച്ച ഇന്ത്യൻ ഇംഗ്ലീഷ് പത്രപ്രവർത്തകനുള്ള പുരസ്‌കാരം ഗൾഫ് ന്യൂസ് സീനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൽ ഖാദറും മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരം ഏഷ്യാനെറ്റ് റേഡിയോയിലെ സീനിയർ ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് ജസിത സംജിതും നേടി.
അച്ചടി വിഭാഗത്തിൽ മാതൃഭൂമി മിഡിൽ ഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി പി.പി.ശശീന്ദ്രൻ (മാതൃഭൂമി), ഫോേട്ടാഗ്രഫി വിഭാഗത്തിൽ കമാൽ കാസിം (ഗൾഫ് ടുഡേ) ഒാൺലൈൻ വിഭാഗത്തിൽ നിസ്സാർ സെയ്ദ്, വീഡിയോ ജേർണലിസം വിഭാഗത്തിൽ അലക്സ് തോമസ് (എൻ.ടി.വി) എന്നിവരും പുരസ്കാരത്തിന് അർഹരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.