ഐസ്നാര് സന്ദര്‍ശിച്ച് റാക് പൊലീസ് മേധാവി
text_fieldsറാസല്‍ഖൈമ: അബൂദബി അഡ്നിക് സെന്ററില്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് ഫോര്‍ നാഷനല്‍ സെക്യൂരിറ്റി ആൻഡ് റസിലിയെന്‍സ് (ഐ.എസ്.എന്‍.ആര്) സന്ദര്‍ശിച്ച് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. ദേശീയ സുരക്ഷ, സൈബര്‍ സുരക്ഷ, പൊലീസിങ്, നിര്‍മിത ബുദ്ധി, അത്യാധുനിക സുക്ഷാ സാങ്കേതിക വിദ്യകള്‍, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനമാണ് ഐസ്നാര്.
ഇത്തരം പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നത് ആഗോള സുരക്ഷാ അനുഭവങ്ങള്‍ പഠിക്കുന്നതിനും സുരക്ഷ, സമാധാനം, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അലി അബ്ദുല്ല പറഞ്ഞു. പവലിയനിലെ റാക് പൊലീസ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച ആധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യകളെ അദ്ദേഹം പ്രശംസിച്ചു. ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതും പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

