Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘രാജകീയ ഫോട്ടോഗ്രാഫർ’...

‘രാജകീയ ഫോട്ടോഗ്രാഫർ’ രമേശ്​ ശുക്ല നിര്യാതനായി

text_fields
bookmark_border
Ramesh Shukla
cancel
camera_alt

രമേശ്​ ശുക്ല

ദുബൈ: യു.എ.ഇയുടെ പിറവി മുതൽ ഓരോ മുന്നേറ്റങ്ങളും പകർത്തിയെടുത്ത്​ യു.എ.ഇയിലെ ‘രാജകീയ ഫോട്ടോഗ്രാഫർ’ എന്ന വിശേഷണത്തിന്​ അർഹനായ ഇന്ത്യക്കാരനായ ഫോട്ടോഗ്രാഫർ രമേശ്​ ശുക്ല നിര്യാതനായി. ഒരാഴ്ച മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്​ ചികിൽസയിലായിരുന്നു. മകൻ നീൽ ശുക്ലയാണ്​ മരണ വിവരം ഞായറാഴ്ച മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​.

1965ൽ കടൽ മാർഗം യു.എ.ഇയിൽ എത്തിച്ചേർന്ന രമേശ്​, പിന്നീട്​ ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. 1968ൽ ഷാർജയിൽ നടന്ന ഒട്ടകയോട്ട മത്സരത്തിലെ ചിത്രങ്ങൾ പകർത്തിയതോടെയാണ്​ അദ്ദേഹം ശ്രദ്ധേയനായി തുടങ്ങിയത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശൈഖുമാർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രമേശ്​ ശുക്ലക്ക് ഭരണാധികാരികളുടെ ഫോട്ടോ എടുക്കാൻ ഇവിടെനിന്ന്​ ഭാഗ്യമുണ്ടായി. ഈ ഫോട്ടോ കണ്ട യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ അദ്ദേഹത്തെ പ്രശംസിച്ചു. പിന്നീട് അബൂദബിയിലെ രാജകീയ പരിപാടികളുടെ ഫോട്ടോയെടുക്കാൻ രമേശിന് ക്ഷണമുണ്ടായി. തുടർന്ന്​ യു.എ.ഇയുടെ പിറവിക്ക് സാക്ഷിയായും ശുക്ലയുണ്ടായിരുന്നു.

ശൈഖുമാരുടെ കൂടിച്ചേരലും ഒപ്പുവെക്കലും അദ്ദേഹം ഒപ്പിയെടുത്തു. ഒരു രാഷ്ട്രത്തിൻറെ പിറവിയുടെ ചരിത്രം ലോകത്തെ അറിയിച്ച കാമറക്കണ്ണുകൾ അദ്ദേഹത്തിൻറേതായി. രാജ്യത്തിൻറെ 50-ാം വാർഷികത്തിൻറെ സ്മരണയ്ക്കായി 202ൽ അച്ചടിച്ച 50 ദിർഹമിൻറെ നോട്ടിൽ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. 1990ൽ മരിക്കുന്നതുവരെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സാഈദ് ആൽ മക്തൂം ശുക്ലയെ കൂടെനിർത്തി. 1970ലാണ്​ രമേശ്​ ശുക്ലയുടെ ഭാര്യ താറുവും മകൻ നീലും ദുബൈയിലെത്തിയത്​. കൊട്ടാരത്തി​ലെ രാജകുമാരിമാരുടെ ഫോട്ടോയെടുക്കാൻ ഭാര്യ താറുവി​ന്​ അക്കാലത്ത്​ അവസരം ലഭിച്ചിരുന്നു. സമീപകാലം വരെ ഫോട്ടോഗ്രഫിയിൽ സജീവമായിരുന്ന രമേശ്​ 1970കളിൽ ദുബൈ കറാമയിൽ സ്ഥാപിച്ച ഫോർ സീസൺസ് രമേശ്​ ഗാലറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes awayphotographerRamesh ShuklaObituary
News Summary - 'Royal photographer' Ramesh Shukla passes away
Next Story