റീസൈക്ളത്തോണ്‍ കൂട്ടയോട്ടം
text_fieldsഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ബീയയുടേയും അല്‍ കസബയുടേയും സഹകരണത്തോടെ റീസൈക്ളത്തോണ്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ കൂട്ടയോട്ടത്തില്‍ 500 ഓളം പേര്‍ പങ്കെടുത്തു. കസബ കനാലിന ചുറ്റുമായിരുന്നു കൂട്ടയോട്ടം. പുനരുപയോഗത്തെകുറിച്ച് കുട്ടികളിലും മുതിര്‍ന്നവരിലും അവബോധം നടത്താന്‍ ഉദ്ദേശിച്ചാണ് പരിപാടി നടത്തിയത്. ഷാര്‍ജയിലേയും ദുബൈയിലെയും സ്കൂള്‍ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അംഗങ്ങളും പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും പ്ളാസ്റ്റിക് ബോട്ടിലുകളും പഴയ പത്രങ്ങളും പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ കൊടുത്തു.
ഏകദേശം 2000 കിലോ റീസൈക്കിളിങ് വസ്തുക്കള്‍ ശേഖരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ: വൈ. എ. റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍െറ സാനിധ്യത്തില്‍ റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.