അബൂദബിയിലെ രണ്ട് മാളുകളിൽ സാലിക് പെയ്ഡ് പാർക്കിങ്
text_fieldsഅബൂദബി: ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലികിന്റെ സേവനങ്ങൾ അബൂദബിയിലേക്ക് വ്യാപിപ്പിക്കുന്നു. അബൂദബിയിലെ അൽ വഹ്ദ മാൾ, ഡൽമ മാൾ എന്നീ പ്രധാന രണ്ട് മാളുകളിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം ജൂലൈ 18 മുതൽ സാലിക് ഏറ്റെടുക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിക്കറ്റ് രഹിതവും തടസ്സരഹിതവുമായ പാർക്കിങ് നിയന്ത്രണ സംവിധാനമാണ് ഇവിടങ്ങളിൽ പാർക്കിൻ സജ്ജമാക്കുക. സ്വമേധയാ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള കാമറകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
എന്നാൽ, ഇവിടത്തെ പാർക്കിങ് നിരക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ചക്ക് മുമ്പ് ഇക്കാര്യം പുറത്തുവിടുമെന്നാണ് പാർക്കോണിക് അധികൃതർ അറിയിച്ചിട്ടുള്ളത്. ഡൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ആദ്യ മൂന്ന് മണിക്കൂറും പാർക്കിങ് സൗജന്യമാണ്. ശേഷം മണിക്കൂറിന് 10 ദിർഹമായിരിക്കും നിരക്ക്. ടിക്കറ്റ് രഹിത സംവിധാനത്തിൽ ഉപഭോക്താക്കളുടെ സാലിക് അക്കൗണ്ടിൽനിന്ന് പണം ഈടാക്കുന്ന രീതിയാണ് ഇവിടെയും നടപ്പാക്കുക. എന്നാൽ, അൽ വഹ്ദ മാളിലെ പെയ്ഡ് പാർക്കിങ് നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇവിടെ സാലിക് അക്കൗണ്ട് വഴി ആയിരിക്കില്ല നിരക്ക് ഈടാക്കുക. പക്ഷേ, പാർക്കോണിക് ആപ്, വെബ്സൈറ്റ്, പേമെന്റ് കിയോസ്കുകൾ എന്നിവ വഴി പണമടക്കാനും ഓപ്ഷനും ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.