Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സല്യൂട്ടിങ് ദ റിയൽ...

‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’ വിമുക്ത ഭടന്മാർക്ക് ആദരം

text_fields
bookmark_border
‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’ വിമുക്ത ഭടന്മാർക്ക് ആദരം
cancel
camera_alt

റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്

Listen to this Article

അബൂദബി: റിപ്പബ്ലിക് ദിന ആഘോഷത്തിന്‍റെ ഭാഗമായി മുപ്പത്തിയൊന്ന് മുൻ ഇന്ത്യൻ സൈനികരെ ആദരിച്ച് അബൂദബി സാംസ്കാരിക വേദി. ഇന്ത്യൻ എംബസിയിൽ നടന്ന ‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’ പരിപാടിയിൽ നായ്ക് റാങ്ക് മുതൽ ബ്രിഗേഡിയർ റാങ്ക് വരെയുള്ള മുൻ സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചടങ്ങിൽ എംബസി ഡിഫൻസ് അറ്റാച്ചെ ഗ്രൂപ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ലുത്ര വി.എം. മുഖ്യാതിഥി ആയിരുന്നു.

സാംസ്കാരിക വേദി പ്രസിഡന്‍റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ്, സമാജം കോഓഡിനേഷൻ ചെയർമാൻ യേശുശീലൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് രക്ഷിത യാദവ്, ഇന്ത്യൻ ഇസ്‍ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, അഹല്യ ഗ്രൂപ് ഓപറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, സാംസ്കാരിക വേദി ചീഫ് പാട്രൻ അനൂപ് നമ്പ്യാർ, വനിത വിഭാഗം കൺവീനർ കവിത വിനോദ്, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൽ, സെക്രട്ടറി ബിമൽകുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം സംസാരിച്ചു. കേണൽ ഡോ. അജയ് രാജ് ഗുപ്ത, മേജർ ഡോ. അമോൾ പാണ്ടുരംഗ് മൂറെ, സ്ക്വാഡ്രന്‍റ് ലീഡർ സംഗീത നായർ എന്നിവർ അവരുടെ സൈനിക അനുഭവങ്ങൾ പങ്കുവെച്ചു. അഗ്രത സുജിത്ത് അവതാരകയായിരുന്നു. പ്രതീകാത്മകമായി ഉണ്ടാക്കിയ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

നാല് വനിത സൈനിക ഉദ്യോഗസ്ഥർ ഇത്തവണത്തെ ചടങ്ങിൽ പങ്കെടുത്തത് പ്രവാസ ലോകത്തെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. പത്ത് വർഷമായി അബൂദബി സാംസ്കാരിക വേദി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതിനകം ഏകദേശം മുന്നൂറോളം മുൻ ഇന്ത്യൻ സൈനികർ ആദരിക്കപ്പെട്ടു. ചടങ്ങിൽ സാംസ്കാരിക വേദി നടത്തിയ ഹരോൾഡ് റോബിൺസൻ മെമ്മോറിയൽ ചിത്രരചന - കളറിങ് മൽസര വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക വേദി കുടുംബത്തിലെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewstributeUAEArmy veterans
News Summary - 'Saluting the Real Heroes' pays tribute to veterans
Next Story