സുരക്ഷ, സമാധാനം; യുവാക്കളുടെ പങ്ക് പ്രധാനമെന്ന് റാക് പൊലീസ് ഉപ മേധാവി
text_fieldsറാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹ്മദ് അല്‍തായര്‍ യൂത്ത് കൗണ്‍സില്‍ അംഗങ്ങളുമായി സംവദിക്കുന്നു
റാസല്‍ഖൈമ: സമൂഹത്തില്‍ സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതില്‍ യുവാക്കളുടെ പങ്ക് മഹത്തരമെന്ന് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹ്മദ് അല്‍തായര്‍.‘ഒരുമിച്ച് എഴുന്നേല്ക്കുക’ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് റാക് പൊലീസ് യൂത്ത് കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ജമാല്‍ അഹ്മദ്. യുവാക്കളെ ശാക്തീകരിക്കുന്നതിനും സമൂഹ സുരക്ഷ വര്‍ധിപ്പിക്കുന്ന മുന്‍കരുതല്‍ പരിഹാരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിനുമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പരിപാടി. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അനുയോജ്യമായ നിക്ഷേപമാണ് യുവത്വം.
യുവാക്കളുടെ നേതൃപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അവരുടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമെടുക്കുന്നതില്‍ യുവാക്കളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ക്യാപ്റ്റന്‍ മര്വാന് അല്‍ സുവൈദിയും സംഘവും വ്യാപൃതരാണ്. ഫീല്‍ഡ് വര്‍ക്കുകളിലും ഭരണ മേഖലകളിലും യുവജനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. രാഷ്ട്ര താല്പര്യങ്ങള് സംരക്ഷിക്കുന്നത് കൂടുതല്‍ പരിശ്രമങ്ങള്‍ അനിവാര്യമാണ്. അറിവ് നേടുന്നതിലും ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിലും മുതിര്‍ന്ന നേതൃത്വവും യുവാക്കളും തമ്മില്‍ ഇഴയടുപ്പം സൃഷ്ടിക്കുന്നതാണ് പരിപാടിയെന്നും ജമാല്‍ അഹ്മദ് തുടര്‍ന്നു.
യുവാക്കളുടെ അഭിലാഷങ്ങളെ പിന്തുണക്കുന്നതില് രാജ്യ നേതൃത്വത്തിന്റെ പങ്ക് എടുത്തുകാണിക്കുന്നാണ് യുവാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന് യോഗത്തിന്റെ മോഡറേറ്ററും റാക് യൂത്ത് കൗണ്‍സില്‍ ചെയര്മാന് ക്യാപ്റ്റനുമായ ഇബ്രാഹീം അല്‍ ജെറി അഭിപ്രായപ്പെട്ടു. റിസോഴ്സ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.