ഷാർജ സി.എസ്.ഐ പാരീഷ് കൊയ്ത്തുത്സവം 18ന്
text_fieldsഷാർജ: ഷാർജ സി.എസ്.ഐ പാരീഷിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം ഒക്ടോബർ 18 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് നടക്കുന്ന വിശുദ്ധ ആരാധനയോട് കൂടി ആരംഭിക്കും. ആദ്യഫലസമർപ്പണം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷണവിരുന്ന് എന്നിവ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് കൊയ്ത്തുത്സവത്തിൽ നടത്തപ്പെടുന്നത്. കേരളീയത്തനിമയാർന്ന നാടൻ ഭക്ഷണവിഭവങ്ങൾക്കുപുറമേ ചൈനീസ്, അറബിക് വിഭവങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ലഘുഭക്ഷണ സ്റ്റാളുകളും കാലത്ത് മുതൽ വൈകീട്ട് വരെ ഉണ്ടായിരിക്കും.
ഗെയിമുകൾ, വൈബ് ഫ്യൂഷൻ ടീമിന്റെ ബാൻഡ് മേളം, ഓറ മ്യൂസിക് ബാൻഡിന്റെ ഗാനമേള, ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള ഹാസ്യകലാരൂപമായ ചാക്യാർകൂത്ത് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇടവകയിലെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങിലെത്തും.യു.എ.ഇ.യിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരും ഇതരമതവിശ്വാസികളും ഉൾപ്പെടെ ആയിരത്തിലധികം പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടവക വികാരി ജേക്കബ് ജോർജ്, ജനറൽ കൺവീനർമാരായ ബിജോ മാത്യു അലക്സാണ്ടർ, സൈജു മാത്യു, കോ-കൺവീനർ വർഗീസ് പി. സാം, പബ്ലിസിറ്റി കൺവീനർമാരായ സുശീല ജോൺ, ബിജു തോമസ് ഓവനലിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

