പാറാട് ടി. മുഹമ്മദിനെ ഷാർജ കെ.എം.സി.സി ആദരിച്ചു
text_fieldsഷാർജ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പാറാട് ടി. മുഹമ്മദിനെ (ബെൻസ് മുഹമ്മദ് ഹാജി) ഷാർജ കെ.എം.സി.സി ആദരിച്ചു. ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സന്ദർശിച്ച സംസ്ഥാന ഭാരവാഹികൾ അനുമോദനങ്ങൾ അറിയിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയും ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരവും ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിച്ചു.
സംസ്ഥാന ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ കബീർ ചാന്നാങ്കര, സെയ്തു മുഹമ്മദ്, സെക്രട്ടറിമാരായ നസീർ കുനിയിൽ, സി.ബി. കരീം, റിയാസ് നടക്കൽ, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ഷാർജ കെ.എം.സി.സിയുമായുള്ള ആത്മബന്ധം തുടർന്നും കാത്തുസൂക്ഷിക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ പാറാട് ടി. മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

