Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഓരോ കാറും ഓരോ കഥ പറയുന്നു’; ഷാർജ ഓൾഡ് കാർസ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ

text_fields
bookmark_border
‘ഓരോ കാറും ഓരോ കഥ പറയുന്നു’; ഷാർജ ഓൾഡ് കാർസ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ
cancel

ഷാർജ: ഷാർജ ഓൾഡ് കാർസ് ഫെസ്റ്റിവലിന്‍റെ നാലാമത് എഡിഷൻ 2027 ജനുവരി 21 മുതൽ 24 വരെ നടക്കും. ‘ഓരോ കാറും ഓരോ കഥ പറയുന്നു’ എന്ന പ്രമേയത്തിലാണ് നാല് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.

ഷാർജ ഓൾഡ് കാർസ് ക്ലബാണ് ഈ വാഹനപ്രദർശന മേളയുടെ സംഘാടകർ. വിന്‍റേജ് കാറുകളെയും അവയുമായി ബന്ധപ്പെട്ട കഥകളുമാവും മേളയിൽ ശ്രദ്ധ നേടുക. അപൂർവമായ വാഹനങ്ങൾ എന്നതിലുപരി, ഓരോ കാറിന് പിന്നിലുമുള്ള മനുഷ്യബന്ധങ്ങളുടെയും യാത്രകളുടെയും കഥകൾ പരിചയപ്പെടുത്താനാണ് ഈ വർഷത്തെ തീമിലൂടെ ശ്രമിക്കുന്നതെന്ന് സംഘാടകർ പറയുന്നു. നിർമാണ ഘട്ടം മുതൽ ഓരോ ഉടമസ്ഥനിലൂടെയും കടന്നുപോകുമ്പോൾ കാറുകളിൽ പതിയുന്ന ഓർമകൾ അവക്ക് നൽകുന്നത് വലിയ മൂല്യമാണ്.

ഓരോ വിന്‍റേജ് കാറും അത് നിർമിക്കപ്പെട്ട കാലഘട്ടത്തിന്‍റെയും, സമൂഹത്തിലും സംസ്കാരത്തിലും വന്ന മാറ്റങ്ങളുടെയും തെളിച്ചമുള്ള സാക്ഷ്യപത്രങ്ങൾ കൂടിയാണ്. കാറുകളുടെ പഴക്കത്തിലും അപൂർവതയിലും ഉപരി, അവ വഴി രൂപപ്പെട്ട ഓർമകളിലാണ് അവയുടെ യഥാർഥ മൂല്യമെന്നാണ് നാലാം പതിപ്പിലെ പ്രമേയം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചതോ, തലമുറകളായി ഒരു കുടുംബം കാത്തുസൂക്ഷിച്ചതോ, വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ പുനരുദ്ധരിച്ചെടുത്തതോ ആയ ഏതൊരു വിന്‍റേജ് കാറിന്‍റെയും യഥാർഥ മൂല്യം തിരിച്ചറിയാൻ അതിന്‍റെ കഥകൾ സഹായിക്കുന്നു.

മനുഷ്യരും കാറുകളും തമ്മിലുള്ള വൈകാരിക ബന്ധത്തെയാണ് ഈ തീം പ്രതിഫലിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഹമ്മദ് ഹമദ് അൽ സുവൈദി പറഞ്ഞു. ഓരോ കാറിനും അതിന്‍റേതായ വ്യക്തിത്വവും കഥയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക മികവിനേക്കാൾ ഉപരിയായി വാഹനങ്ങൾക്ക് പിന്നിലെ മനുഷ്യബന്ധങ്ങൾക്കും ഓർമകൾക്കും ഊന്നൽ നൽകുന്നതാണ് വരാനിരിക്കുന്ന നാലാമത് പതിപ്പ്. ചരിത്രപ്രസിദ്ധമായ വിന്‍റേജ് കാറുകളുടെ അത്ഭുത ലോകവും അവയുടെ വൈവിധ്യമാർന്ന കഥകളും അടുത്തറിയാൻ മികച്ച അവസരമായിരിക്കും ഈ മേള സന്ദർശകർക്ക് സമ്മാനിക്കുന്നത്. യു.എ.ഇയിലും അയൽരാജ്യങ്ങളിലും പൈതൃകവും ചരിത്രവും വിനോദവും കോർത്തിണക്കുന്ന പ്രമുഖ പരിപാടികളിലൊന്നായി ഷാർജ ഓൾഡ് കാർസ് ഫെസ്റ്റിവൽ മാറിയിട്ടുണ്ട്. മേളയുടെ നാലാമത് പതിപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Vintage Car Show 2027
Next Story