ദുബൈ ഈത്തപ്പഴ പ്രദർശനം സന്ദർശിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ ഈത്തപ്പഴ പ്രദർശനം സന്ദർശിക്കുന്ന ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സംഘടിപ്പിക്കുന്ന ദുബൈ ഈത്തപ്പഴ പ്രദർശനം സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ച അദ്ദേഹം യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായി പങ്കാളികൾക്ക് 10 ലക്ഷം ദിർഹം ഗ്രാന്റ് അനുവദിച്ചു.
ഈന്തപ്പനകളുമായി ബന്ധപ്പെട്ട സാംസ്കാരിക, സാമൂഹിക പ്രാധാന്യം വിവരിക്കുന്ന മേളയിലെ പ്രധാനപ്പെട്ട പ്രദർശനങ്ങൾ അദ്ദേഹം സന്ദർശനത്തിൽ വീക്ഷിക്കുകയും ചെയ്തു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദംലൂക് സന്ദർശനത്തിൽ ശൈഖ് ഹംദാനെ അനുഗമിച്ചു.
ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ നേതൃത്വത്തിന്റെ തുടർച്ചയാണ് ശൈഖ് ഹംദാന്റെ ഉദാരമായ പിന്തുണയെന്ന് അബ്ദുല്ല ഹംദാൻ ബിൻ ദംലൂക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.