ഡോ. പാറ്റ്, മരിയൻ കെന്നഡി കുടുംബത്തെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു
text_fieldsഅബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽഐൻ കാനാദ് ഹോസ്പിറ്റലിെൻറ സ്ഥാപകരായ ഡോ. പാറ്റ്, മരിയൻ കെന്നഡി എന്നിവരുടെ കുടുംബത്തിന് അൽ ബഹർ കൊട്ടാരത്തിൽ സ്വീകരണം നൽകി. 1960 മുതൽ അൽഐനിലെ ആരോഗ്യസംരക്ഷണത്തിന് സംഭാവന നൽകിയവരും ഒയാസിസ് ഹോസ്പിറ്റൽ സ്ഥാപിച്ചവരുമാണിവർ.
അബൂദബി എമിറേറ്റിലും പ്രത്യേകിച്ച് അൽഐൻ മേഖലയിലും ആരോഗ്യസംരക്ഷണം വികസിപ്പിക്കുന്നതിൽ ഡോ. പാറ്റും മരിയൻ കെന്നഡിയും വഹിച്ച പങ്കിനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രത്യേകം അഭിനന്ദിച്ചു. യു.എ.ഇയുടെ പുരോഗതിയിലും വികസനത്തിലും സംഭാവന നൽകിയ എല്ലാവരുടെയും പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടു ഡോക്ടർമാരും അൽഐനിൽ ആരോഗ്യചികിത്സാ മേഖലയിലെത്തിയത് വളരെ ദുഷ്കരമായ സമയത്താണ്.
]
കെന്നഡി കുടുംബാംഗങ്ങളെ അബൂദബി ക്രൗൺപ്രിൻസ് കോർട് ചെയർമാൻ ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനും പ്രശംസിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ പ്രത്യേക നിർദേശാനുസരണം അൽഐൻ ഒയാസിസ് ഹോസ്പിറ്റലിെൻറ പേര് കഴിഞ്ഞ ദിവസം കനാദ് ഹോസ്പിറ്റൽ എന്നാക്കിയിരുന്നു. 2020ൽ കനാദ് ആശുപത്രി 60ാം വാർഷികം ആഘോഷിക്കുമെന്നും ഈ ആശുപത്രി സ്ഥാപിതമായതിനുശേഷം 1,20,000 ശിശുക്കൾ ആശുപത്രിയിൽ ജനിച്ചതായും വാർത്തക്കുറിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.