അജ്മാനില്‍ മലയാളിയുടെ ഷോപ്പിംഗ് സെൻററിനു തീപിടിച്ചു- വിഡിയോ
text_fieldsഅജ്മാന് : അജ്മാന് ഹമീദിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് സെൻററിനു തീപിടിച്ചു. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഹൂത്ത് സെൻററിലാണ് ഞായറാഴ്ച രാവിലെ ആറുമണിക്ക് തീ പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഷോപ്പിംഗ് സെൻറർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും സമീപത്തെ കെട്ടിടത്തിലും മലയാളികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ ആറുമണിക്ക് തീ പിടിച്ച സമയത്ത് താമസക്കാരില്‍ നിരവധി പേര് ഉറങ്ങുകയായിരുന്നു. തീ പിടിച്ച വിവരം അറിഞ്ഞയുടനെ കുട്ടികളടക്കമുള്ളവരെ ദ്രുതഗതിയില്‍ കെട്ടിടത്തിനു പുറത്തെത്തിച്ചു.
പൊലീസിെൻറയും സിവില്‍ ഡിഫന്സിെൻറയും സമയോചിത ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കുകയായിരുന്നു. ഷോപ്പിംഗ് സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇരുപത്തി നാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.