നിയന്ത്രിത മരുന്നിന്‍റെ കുറിപ്പടി; ആറ് ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ
text_fieldsഅബൂദബി: എമിറേറ്റിൽ ആറ് ഡോക്ടർമാരെ അബൂദബി ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. നിയന്ത്രിത മരുന്നുകൾ രോഗികൾക്ക് കുറിച്ചുനൽകുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദുരുപയോഗം ചെയ്യപ്പെടാനും ഇതിന് അടിമപ്പെടാനും സാധ്യതയുള്ള മരുന്നുകളാണ് യു.എ.ഇ സർക്കാർ നിയന്ത്രിത മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം മരുന്നുകളുടെ ഇറക്കുമതിയും കയറ്റുമതിയും വിതരണവുമൊക്കെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.
നാർക്കോട്ടിക്‌സ്, സൈക്കോട്രോഫിക് സബ്സ്റ്റൻസസ്, സ്റ്റിമുലന്റ്‌സ്, സെഡേറ്റീവ്‌സും ട്രാൻക്വിലൈസേഴ്‌സ് എന്നിവയുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നുകളാണ് നിയന്ത്രിത മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്. നിയന്ത്രിത മരുന്നുകൾക്കും അർധ നിയന്ത്രിത മരുന്നുകൾക്കും ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിൻറെ വെബ്‌സൈറ്റിലൂടെ മുൻകൂർ അനുമതി യു.എ.ഇ നിവാസികളും വിനോദസഞ്ചാരികളും ട്രാൻസിറ്റ് യാത്രികരും വാങ്ങിയിരിക്കണമെന്നാണ് നിയമം. മരുന്നുകുറിപ്പും ഡോക്ടറുടെ കത്തും അടക്കമുള്ളവ നൽകിയാൽ മാത്രമേ ഇതിന് അനുമതി ലഭിക്കുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.